26 C
Kottayam
Saturday, June 6, 2026

പോരാട്ടം രൂക്ഷം, കീവ് വിമാനത്താവളം റഷ്യ പിടിച്ചെടുത്തു

Must read

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ കടുത്ത പോരാട്ടം തുടരുന്നു. യുക്രൈൻ്റെ മറ്റു മേഖലകളിൽ അതിവേഗം മുന്നേറിയ റഷ്യൻ സൈന്യം തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള  നീക്കത്തിലാണ്. കീവ് വിമാനത്താവളം ഇതിനോടകം റഷ്യൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ പലയിടത്തും ശക്തമായ രീതിയിൽ പൊരുതാൻ യുക്രൈൻ സൈന്യം ശ്രമിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും ഇരുസൈന്യത്തിനും കനത്ത നാശം നേരിടേണ്ടി വന്നു. ഡോണട്സ്ക് മേഖലയിൽ എണ്ണ സംഭരണ കേന്ദ്രത്തിന് തീ സംഘർഷത്തിനിടെ തീപിടിച്ചു. 

മരിയുപോളിലും ഇരുവിഭാഗം സൈന്യവും ഏറ്റുമുട്ടി. റൊസ്താവോ മേഖലയിൽ എയർബേസിന് നേരെ റഷ്യ  ആക്രമണം നടത്തി. യുക്രൈൻ സൈന്യത്തിൻ്റെ പ്രതിരോധത്തെ മറികടന്ന് റഷ്യൻ സേന കാർകീവ് മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇവിടെ രൂക്ഷമായവെടിവെയ്പ്പ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാർകീവ് മേഖലയിൽ റഷ്യൻ വാഹനങ്ങൾ തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടതായി വാർത്തകളുണ്ട്.  ഇന്നലെ കനത്ത പോരാട്ടം നടന്ന ചെർണോബിൽ നിലവിൽ റഷ്യൻ നിയന്ത്രണത്തിലാണ്. ഇവിടെ ആണവവികിരണത്തിൽ വർധനവുണ്ടായതായി യുക്രൈൻ ആണവ എജൻസി റിപ്പോർട്ട് ചെയ്തെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നാണ് വിവരം. ചെർകാസിയിൽ ഒരു റഷ്യൻവിമാനം യുക്രൈൻ വെടിവെച്ചിട്ടു. അവിടെ പൈലറ്റിനായി തെരച്ചിൽ തുടരുകയാണ്. 

യുക്രൈൻ തലസ്ഥാനമായ കീവിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്രീവിലെ ഹോസ്റ്റോമൽ എയർപോർട്ടിന് നേരെ ആക്രമണമുണ്ടായി. റഷ്യൻ സൈന്യം ക്രീവിലേക്ക് പ്രവേശിക്കുന്നത് തടയാൻ തലസ്ഥാന നഗരത്തിലേക്കുള്ള നിരവധി പാലങ്ങളും റോഡുകളും  യുക്രൈൻ സൈന്യം തകർത്തു. 

- Advertisement -

അതേസമയം യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിൽ പുടിന് വ്യക്തിപരമായി കടുത്ത ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ തമ്മിൽ ധാരണയായി. ഏക്കാലത്തേയും കഠിനമായ ഉപരോധ പാക്കേജാണ് പുടിനെ കാത്തിരിക്കുന്നതെന്നണ് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ പ്രതികരിച്ചത്. പുടിനെ കൂടാതെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും ഉപരോധം ബാധകമായിരിക്കും. യൂറോപ്യൻ യൂണിയൻ നടപ്പാക്കുന്ന ഉപരോധം റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ കണക്കുകൂട്ടൽ. 

- Advertisement -

“ഉക്രെയ്നിലെ നിരപരാധികളുടെ മരണത്തിന് അവർ ഉത്തരവാദികളാണ്. സമാധാനം ഉറപ്പുവരുത്താൻ ലോകരാജ്യങ്ങൾ പാലിച്ചു പോരുന്ന മര്യാദകൾ ലംഘിച്ചതിനും അവർ ഉത്തരവാദികളാണ്, യൂറോപ്യൻ ജനതയ്ക്ക ഒരിക്കലും ഈ അധിനിവേശം അംഗീകരിക്കാനാവില്ല- ജർമ്മൻ വിദേശകാര്യമന്ത്രിബെയർബോക്ക് പറഞ്ഞു.അതേസമയം തങ്ങളെ ഉപരോധിക്കാൻ ശ്രമിക്കുന്ന ലോകരാജ്യങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് റഷ്യ വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week