‘ഒരു അഡ്വക്കേറ്റ് എന്ന നിലയില്‍,ഒരു മുന്‍ പോലീസ് ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് ഇതു ശരിയായ നടപടിയായി കണക്കാക്കുക സാധ്യമല്ല’; ടി. പി സെന്‍കുമാര്‍

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പോലീസ് നടപടിയില്‍ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമായി പല പ്രമുഖരും രംഗത്ത് വന്നിരിന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ‘ഒരു അഡ്വക്കേറ്റ് എന്ന നിലയില്‍,ഒരു മുന്‍ പോലീസ് ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് ഇതു ശരിയായ നടപടിയായി കണക്കാക്കുക സാധ്യമല്ല’ യെന്ന് ടി പി സെന്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു അഡ്വക്കേറ്റ് എന്ന നിലയില്‍,ഒരു മുന്‍ പോലീസ് ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് ഇതു ശരിയായ നടപടിയായി കണക്കാക്കുക സാധ്യമല്ല.

പക്ഷെ ഒരു പിതാവ് എന്ന നിലയില്‍,മരണശിക്ഷക്ക് വിധിക്കപ്പെട്ട നിരവധി പേര്‍ സസുഖം വാഴുന്നത് കാണുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ,ഇതല്ലാതെ എന്തു എന്നു തോന്നിപ്പോകുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News