KeralaNews

പാലായില്‍ എന്‍.സി.പി തന്നെ മത്സരിക്കും; ഇടതു മുന്നണി വിടുന്ന പ്രശ്‌നമില്ലെന്ന് ടി.പി പീതാംബരന്‍

തിരുവനന്തപുരം: എന്‍.സി.പി ഇടതുമുന്നണി വിടുന്ന പ്രശ്‌നമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍. ദേശീയ പ്രസിഡന്റ് ശരത് പവാറിന്റെ അഭിപ്രായവും ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പാലായില്‍ എന്‍സിപി തന്നെ മത്സരിക്കണമെന്നത് പാര്‍ട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് എല്‍ഡിഎഫ് തരില്ലെന്ന് പറഞ്ഞിട്ടില്ല. സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കുന്ന കക്ഷികള്‍ക്ക് തന്നെ അതാത് സീറ്റുകള്‍ നല്‍കുന്നതാണ് എല്‍ഡിഎഫിന്റെ കീഴ്‌വഴക്കം.

സീറ്റ് മാറ്റം സംബന്ധിച്ച് എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച വന്നാല്‍ വിഷയം ഉന്നയിക്കും. എന്‍സിപി നിലവിലെ നാല് സിറ്റിംഗ് സീറ്റുകളില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker