Kerala

തൂപ്പ് ജോലിക്കാരിയില്‍ നിന്ന്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക്! കോമളത്തിന്റേത് അസാധാരണ നേട്ടം

തിരുവനന്തപുരം: വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് പാലോട് ഡിവിഷനില്‍ നിന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വിജയിച്ച കോമളമാണ്. അഞ്ച് വര്‍ഷത്തോളം പാലോട് സര്‍ക്കാര്‍ ആശുപത്രിയിലെ സ്വീപ്പറായിരുന്നു കോമളം. ഈ ആശുപത്രിയും വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ അധികാരപരിധിയിലാണ്.

തൊഴിലുറപ്പ് തൊഴിലാളിയായിരിക്കെയാണ് കോമളം ആശുപത്രിയിലെ തൂപ്പുജോലിക്കാരിയായി എത്തുന്നത്. കല്ലന്‍ കുടിയിലെ ഒരു പ്രൈവറ്റ് അങ്കണവാടിയില്‍ താത്കാലിക അധ്യാപികയായും ജോലി നോക്കിയിട്ടുണ്ട്.

ഈ കാലയളവില്‍ തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനായി വാമനപുരം ബ്ലോക്ക് ഓഫീസില്‍ കയറിയിറങ്ങി. അതേ ഓഫീസില്‍ പ്രസിഡന്റായി എത്തുമ്പോള്‍ അഭിമാനമുണ്ടെന്ന് കോമളം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button