27.8 C
Kottayam
Tuesday, June 9, 2026

സി.പി.എം വിമതനെ ചെയര്‍മാനാക്കി മാവേലിക്കര നഗരസഭാ ഭരണം പിടിച്ച് യു.ഡി.എഫ്

Must read

ആലപ്പുഴ: മാവേലിക്കര നഗരസഭ യു.ഡി.എഫ് ഭരിക്കും. സി.പി.എം വിമതന്‍ കെ.വി. ശ്രീകുമാറിനെ പാളയത്തിലെത്തിച്ചാണ് യുഡിഎഫ് ഭരണം പിടിച്ചത്. ആദ്യ മൂന്നു വര്‍ഷം ശ്രീകുമാറിന് അധ്യക്ഷസ്ഥാനം നല്‍കാമെന്നാണു യുഡിഎഫ് വാഗ്ദാനം.

കോണ്‍ഗ്രസ് അംഗത്വം നല്‍കിയാകും ശ്രീകുമാറിനെ നഗരസഭാ ചെയര്‍മാനാക്കുക. നഗരസഭയിലെ 28 സീറ്റുകളില്‍ ഒമ്പതു വീതം സീറ്റുകള്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും പങ്കിട്ടതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്.

സ്വതന്ത്രനായി മത്സരിച്ചു ജയിച്ച സിപിഎം വിമതന്‍ കെ.വി. ശ്രീകുമാര്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കുമെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആന്ധ്രയിലെ സ്റ്റീൽ പ്ലാന്റിൽ വൻ തീപിടിത്തം; ഉരുകിയ ലോഹം തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞ് ഒൻപത് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (ആർ.ഐ.എൻ.എൽ.) സ്റ്റീൽ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിന് കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിൽ വൈകീട്ട് നാലരയോടെയായിരുന്നു...

പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി; റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്....

കനത്ത മഴ, ഒരു ജില്ലയിൽ കൂടി അവധി ;ആകെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ...

വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...

മമതയ്ക്ക് വൻ പ്രഹരം; നിയമസഭയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർലമെന്റിലും പിളർന്നു, 20 എംപിമാർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാർട്ടി പാർലമെന്ററി വിഭാഗത്തിലും ഇപ്പോൾ വൻ പിളർപ്പ് രൂപപ്പെട്ടിരിക്കുകയാണ്. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം...

Popular this week