EntertainmentKeralaNationalNews

റൂട്ട് കനാല്‍ തെറാപ്പി പരാജയപ്പെട്ടു, തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ മുഖം വികൃതമായി നടി സ്വാതി സതീഷ്; വീട്ടില്‍ നിന്നും പുറത്തുപോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണെന്ന് വിവരം

ബംഗലൂരു:റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ നടന്ന ഗുരുതര പിഴവില്‍ ജീവിതം വഴിമുട്ടിയിരിക്കുകയാണ് കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയയ്ക്കു ശേഷം മുഖം നീരുവച്ചിരിക്കുന്ന സ്വാതിയെ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. മുഖം വികൃതമായതോടെ വീട്ടില്‍ നിന്നും പുറത്തുപോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായി താരം.

ബെംഗളൂരു സ്വദേശിയായ നടിക്ക് റൂട്ട് കനാല്‍ തെറാപ്പി പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീര്‍ക്കുകയുമായിരുന്നു. മുഖത്തെ നീര്‍ക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍മാറുമെന്ന് ദന്തഡോക്ടര്‍ നടിക്ക് ഉറപ്പും നല്‍കി. മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല.

ചികില്‍സ സംബന്ധിച്ച് അപൂര്‍ണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് അവര്‍ ആരോപിച്ചു. നടി ഇപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. എഫ്ഐആര്‍ (തമിഴ് ചിത്രം), 6 ടു 6 (കന്നഡ ചിത്രം) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ട താരം സ്വകാര്യ ആശുപത്രിയിലാണ് റൂട്ട് കനാല്‍ ചികിത്സയ്ക്ക് വിധേയയായത്.

നടപടിക്രമത്തിനിടെ അനസ്‌തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്നാണ് ആരോപണം. സ്വാതി ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അവര്‍ ഇപ്പോള്‍ വീട്ടില്‍ സുഖം പ്രാപിച്ചുവരികയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button