നയന്‍താര- വിഘ്‌നേഷ് ദമ്പതികള്‍ ഹണിമൂണില്‍…!; രഹസ്യമാക്കി വെച്ച സ്ഥലം കണ്ടുപിടിച്ച് ആരാധകര്‍
ചെന്നൈ:നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് ഏഴ് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു.
തുടര്‍ന്ന് ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ പതിപ്പിച്ച വാട്ടര്‍ ബോട്ടിലുകള്‍ അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലയേറിയ സമ്മാനങ്ങളും നല്‍കി. മെഹന്ദി ചടങ്ങ് ജൂണ്‍ എട്ടിനു രാത്രിയായിരുന്നു.
എന്നാല്‍ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളോ ഇതുവരെ പുറത്തെത്തിയിട്ടില്ല. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദര്‍ശന അവകാശം നെറ്റ്ഫ്‌ളിക്‌സിനായിരുന്നു. ചലച്ചിത്ര സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്‌ളിക്‌സിനായി വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്തത്.
നവദമ്പതികള്‍ ഇപ്പോള്‍ ഹണിമൂണിലാണ്. വിവാഹത്തിന് ശേഷം നയന്‍താരയും വിഗ്‌നേഷ് ശിവനും മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തെങ്കിലും ദമ്ബതികള്‍ തങ്ങളുടെ ഹണിമൂണ്‍ ലൊക്കേഷന്‍ പരസ്യപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ വിഗ്‌നേഷ് ശിവന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നിന്ന് ഹണിമൂണ്‍ സ്ഥലം കണ്ട് പിടിച്ചിരിക്കുകയാണ് ആരാധകര്‍.
തായ്ലന്‍ഡ് ആണ് ഹണിമൂണ്‍ ലൊക്കേഷന്‍. വിവാഹത്തിന് ശേഷം നയന്‍താരയും വിഗ്‌നേഷ് ശിവനും തിരുപ്പതി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ക്ഷേത്ര പരിസരത്ത് നടി ചെരുപ്പ് ധരിച്ചെത്തിയത് വിവാദത്തിന് കാരണമായിരുന്നു. പിന്നീട്, തെറ്റിന് ക്ഷേത്ര ബോര്‍ഡിനോട് മാപ്പ് പറയുകയും തിടുക്കത്തില്‍ അത് ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അവര്‍ വിശദീകരിക്കുകയും ചെയ്തു.