സ്വശ്രയ കര്‍ഷക സമിതി സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: ആമ്പല്ലൂരിലെ സ്വാശ്രയ കര്‍ഷക സമിതിയുടെ സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണംപേട്ട പച്ചളിപ്പുറം തേലൂര്‍ വീട്ടില്‍ രമേഷിന്റെ ഭാര്യ രാജലക്ഷ്മിയാണ് (42) മരിച്ചത്.

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള സ്വാശ്രയ കര്‍ഷക സമിതിയുടെ സെക്രട്ടറിയായിരുന്നു രാജലക്ഷമി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ഓഫീസിലെത്തിയ ഉദ്യോഗസ്ഥനാണ് രാജലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹ്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പുതുക്കാട് പോലീസ് പറഞ്ഞു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News