ചുംബന രംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് സായ് പല്ലവി നല്‍കിയ മറുപടി വൈറല്‍
പുതിയ ചിത്രമായ ശ്യാം സിന്‍ഹ റെഡ്ഡിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ അവതാരകയുടെ ചോദ്യത്തിന് സായ് പല്ലവി നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു. ചുംബന രംഗത്തെ കുറിച്ച് നടന്‍ നാനിയോട് ആയിരുന്നു ചോദ്യം.
ചുംബനരംഗത്തില്‍ കൂടെ അഭിനയിക്കാന്‍ സായി പല്ലവി, കൃതി ഇവരില്‍ ആരായിരുന്നു കംഫര്‍ട്ടബിള്‍ എന്നായിരുന്നു അവതാരക നാനിയോട് ചോദിച്ചത്. ഇതിനിടെ സായ് പല്ലവി ഇടപെടുകയായിരുന്നു. ഈ ചോദ്യമാണ് അണ്‍കംഫര്‍ട്ടബിള്‍ എന്നാണ് സായ് പറയുന്നത്.
തനിക്ക് തോന്നുന്നു ഈ ചോദ്യമാണ് അണ്‍കംഫര്‍ട്ടബിള്‍. ആ സീനിനെ കുറിച്ച് സംസാരിച്ച് ഇരുവരും കംഫര്‍ട്ടബിള്‍ ആയതിന് ശേഷമാണ് ആ രംഗം അവതരിപ്പിക്കുന്നത്. ആ കഥയുടെ അനിവാര്യതയ്ക്ക് വേണ്ടിയാണത്. ഉറപ്പായും അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ അണ്‍കംഫര്‍ട്ടബിള്‍ ആകും.-സായ് പല്ലവി പറഞ്ഞു.
സിനിമയില്‍ മറ്റ് റൊമാന്റിക് സീനുകളുണ്ടോ എന്ന അവതാരകയുടെ അടുത്ത ചോദ്യത്തിനും നടി എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇത്തരം ചോദ്യങ്ങളുടെ അനിവാര്യതയില്ല എന്നാണ് താരം പറഞ്ഞത്. എന്നാല്‍ നാനി ആ ചോദ്യത്തിന് മറുപടി നല്‍കി. കഥക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായാല്‍ പിന്നെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കില്ല. പ്രൊഫഷണല്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ സീന്‍ മികച്ചതാക്കാനാണ് ശ്രമിക്കുന്നതെന്നും നാനി വ്യക്തമാക്കി.