ഫുട്ബോള്‍ താരം കിണറ്റില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

പാലക്കാട്: നാട്ടുകല്ലില്‍ ഫുട്‌ബോള്‍ താരമായ യുവാവിന്റെ മൃതദേഹം കിണറ്റല്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം. കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. ഡിസംബര്‍ അഞ്ചാം തിയതി മുതലാണ് തെയ്യോട്ടുചിറ ആസിഫിനെ കാണാതായത്.

രണ്ട് ദിവസത്തിന് ശേഷം വീടിന് സമീപത്തെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തി. മികച്ച ഫുട്ബോള്‍ താരം കൂടിയാണ് ആസിഫ്. 20 വയസ് മാത്രം പ്രായം ഉള്ള ആസിഫിനെ കൊന്ന് കിണറ്റിലിട്ടതെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News