28.8 C
Kottayam
Thursday, June 4, 2026

ട്രാവല്‍ ഏജന്‍സി ജീവനക്കാരിയില്‍ നിന്ന് സംസ്ഥാന ഐ.ടി വകുപ്പിലേക്ക്; സ്വപ്‌ന സുരേഷിന്റെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുന്നത്

Must read

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ വളര്‍ച്ചയെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരിയില്‍ നിന്ന് എയര്‍ ഇന്ത്യ സാറ്റ്‌സിലും യു.എ.ഇ കോണ്‍സുലേറ്റിലും സംസ്ഥാന ഐ.ടി വകുപ്പിലും വരെയെത്തിയ ജീവിത കഥ സിനിമയെ വെല്ലുന്നതാണ്. സ്വപ്ന പഠിച്ചതും വളര്‍ന്നതുമെല്ലാം ഗള്‍ഫിലാണ്. ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തില്‍ തന്നെ സ്വപ്ന ബിസിനസില്‍ പങ്കാളിയായി.

പ്ലസ്ടു വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സ്വപ്ന ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകള്‍ വന്‍വളര്‍ച്ചയിലേക്ക് ഉയര്‍ന്നു. അറബിക് അടക്കം വിവിധ ഭാഷകള്‍ അനായാസം സംസാരിക്കാനും സ്വപ്നക്ക് കഴിവുണ്ടായിരുന്നു. 18-ാം വയസ്സില്‍ വിവാഹം കഴിച്ചു. ഭര്‍ത്താവുമായും ചേര്‍ന്നായി പിന്നീട് ഗള്‍ഫിലെ ബിസിനസ്. വിവാഹമോചനത്തിന് ശേഷം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി.

കേരളത്തിലെത്തിയതിന് ശേഷം ആദ്യം ജോലിയില്‍ കയറിയത് തിരുവനന്തപുരം ശാസ്തമംഗലത്തെ ട്രാവല്‍ ഏജന്‍സിയില്‍. അവിടെ നിന്ന് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ പരിശീലന വിഭാഗത്തില്‍ ജോലി ലഭിച്ചു. സ്വപ്നയും ശരത്തും ചേര്‍ന്ന് നിരന്തരം പലരെയും കബളിപ്പിക്കുകയും പലതിലും കൃത്രിമം കാട്ടുകയും ചെയ്തു. കേസില്‍ ആദ്യം പിടിയിലായ സരിത്തിനെ പരിചയപ്പെടുന്നതും ഇവര്‍ ഒന്നിച്ചു ചേര്‍ന്നുള്ള വലിയ തട്ടിപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നതും ഇവിടം മുതലാണ്.

ഒരുവര്‍ഷം മുമ്പ് രണ്ടുപേരും പിടിക്കപ്പെട്ടു. ഓഡിറ്റില്‍ കൃത്രിമം കണ്ടെത്തിയതോടെ രണ്ടുപേരും കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായി. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധം സ്വപ്നക്ക് തുണയായി. സ്വാധീനത്തിന്റെ ബലത്തില്‍ സംസ്ഥാന ഐ.ടി വകുപ്പില്‍ ജോലിക്കു കയറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week