ഇടുക്കിയില്‍ 16കാരിയ്ക്ക് വിവാഹം! 31കാരനായ വരനെതിരെ കേസെടുത്തു

തൊടുപുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിനെതിരെ കേസെടുത്തു. കുമാരമംഗലത്തു താമസിക്കുന്ന 16 വയസ്സുകാരിയായ തമിഴ്‌നാട് സ്വദേശിനിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി രഞ്ജിത്ത് (31)നെതിരെയാണ് പോലീസ് കേസെടുത്തത്. പതിനാറുകാരിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്.

കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് ഇന്നലെയായിരുന്നു വിവാഹം. ജില്ലാ ശിശുക്ഷേമ സമിതിയുടെ പരാതിയിന്മേലാണ് കേസെടുത്തത്. പെണ്‍കുട്ടിയെ ശിശു ക്ഷേമപ്രവര്‍ത്തകര്‍ ചെങ്കുളം മേഴ്‌സി ഹോമിലേക്ക് മാറ്റി. വിവാഹം നടത്താന്‍ കൂട്ടുനിന്ന കുടുംബാംഗങ്ങള്‍ക്കെതിരെയും ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും ഇന്ന് കേസെടുക്കുമെന്ന് വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News