27.6 C
Kottayam
Sunday, November 17, 2024
test1
test1

വിജേഷ് പിള്ളയോടൊപ്പം ഹോട്ടലിൽ താമസിച്ച അജ്ഞാതൻ ആര്;സഖാക്കള്‍ക്കെതിരെ കര്‍ണ്ണാടക പോലീസ് വേട്ട തുടങ്ങിയെന്ന് സ്വപ്ന

Must read

ബം​​ഗ​​ളൂ​​രു: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും കു​​ടും​​ബ​​ത്തി​​നു​​മെ​​തി​​രെ ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്ക​​രു​​തെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ട്ട്​ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യെ​​ന്ന പ​​രാ​​തി​​യി​​ൽ വി​​ജേ​​ഷ് പി​​ള്ള​​ക്കെ​​തി​​രെ ക​​ർ​​ണാ​​ട​​ക പൊ​​ലീ​​സ് കേ​​സെ​​ടു​​ത്തു. ബം​​ഗ​​ളൂ​​രു കൃ​​ഷ്ണ​​രാ​​ജ​​പു​​ര പൊ​​ലീ​​സാ​​ണ്​ കേ​​സെ​​ടു​​ത്ത​​ത്. സ്വ​​പ്ന​​യു​​ടെ അ​​ഭി​​ഭാ​​ഷ​​ക​​ൻ കൃ​​ഷ്ണ​​രാ​​ജും ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചു. ത​​ന്‍റെ മൊ​​ഴി പൊ​​ലീ​​സ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​താ​​യി സ്വ​​പ്ന സു​​രേ​​ഷ്​ ഫേ​​സ്ബു​​ക്കി​​ലൂ​​ടെ അ​​റി​​യി​​ച്ചു.

വി​​ജേ​​ഷ് പി​​ള്ള താ​​മ​​സി​​ച്ച ബം​​ഗ​​ളൂ​​രു വൈ​​റ്റ്​​​ഫീ​​ൽ​​ഡി​​ലെ ഹോ​​ട്ട​​ലി​​ൽ സ്വ​​പ്ന​​യെ എ​​ത്തി​​ച്ച് തെ​​ളി​​വെ​​ടു​​ത്തു. പി​​ള്ള​​യോ​​ടൊ​​പ്പം മ​​റ്റൊ​​രാ​​ളും ഹോ​​ട്ട​​ലി​​ൽ താ​​മ​​സി​​ച്ചി​​രു​​ന്ന വി​​വ​​രം ഹോ​​ട്ട​​ൽ അ​​ധി​​കൃ​​ത​​ർ പൊ​​ലീ​​സി​​ന് കൈ​​മാ​​റി​​യ​​താ​​യും പി​​ന്ന​​ണി​​യി​​ലെ ആ ​​അ​​ജ്ഞാ​​ത​​ൻ ആ​​രാ​​ണെ​​ന്ന്​ ​തെ​​ളി​​യ​​ണ​​മെ​​ന്നും സ്വ​​പ്ന പ​​റ​​ഞ്ഞു.

ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​ക്കി​​ടെ വ​​ധ​​ഭീ​​ഷ​​ണി അ​​ട​​ക്കം ഉ​​ണ്ടാ​​യെ​​ന്ന്​ കാ​​ണി​​ച്ച്​ സ്വ​​പ്ന സു​​രേ​​ഷ്​ അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ കൃ​​ഷ്ണ​​രാ​​ജ്​ മു​​ഖേ​​ന ക​​ർ​​ണാ​​ട​​ക ഡി.​​ജി.​​പി​​ക്കും എ​​ൻ​​ഫോ​​ഴ്​​​സ്​​​മെ​​ന്‍റ്​ ഡ​​യ​​റ​​ക്ട​​റേ​​റ്റി​​നും (ഇ.​​ഡി) ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്​ ന​​ട​​പ​​ടി. ഇ.​​ഡി ക​​ഴി​​ഞ്ഞ​​ദി​​വ​​സം വി​​ജേ​​ഷ്​ പി​​ള്ള​​യെ മൂ​​ന്നു മ​​ണി​​ക്കൂ​​ർ ചോ​​ദ്യം ​ചെ​​യ്തി​​രു​​ന്നു.

സ്വ​​ര്‍ണ​​ക്ക​​ട​​ത്ത് കേ​​സി​​ൽ സി.​​പി.​​എ​​മ്മി​​നെ പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​ക്കു​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലാ​​ണ് വ്യാ​​ഴാ​​ഴ്ച ഫേ​​​സ്ബു​​​ക്ക് ലൈ​​​വ്​ വി​​​ഡി​​​യോ​​​യി​​​ലൂ​​ടെ സ്വ​​പ്ന സു​​രേ​​ഷ് ന​​ട​​ത്തി​​യ​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നു​​​മെ​​​തി​​​രെ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി 30 കോ​​​ടി രൂ​​​പ ന​​​ൽ​​​കാ​​​മെ​​​ന്നും വാ​​​ഗ്ദാ​​​നം​​ചെ​​​യ്ത് ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി​​യാ​​യ വി​​ജേ​​ഷ്​ പി​​​ള്ള എ​​ന്ന​​യാ​​ൾ ഒ​​ത്തു​​തീ​​ർ​​പ്പ് ച​​ർ​​ച്ച ന​​ട​​ത്തി​​യെ​​ന്നാ​​ണ് സ്വ​​പ്ന പ​​റ​​ഞ്ഞ​​ത്. സി.​​പി.​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു ഇ​​യാ​​ൾ എ​​ത്തി​​യ​​ത്.

സ്വ​പ്​​ന ഫേ​സ്ബു​ക്​ ലൈ​വി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ:

വി​ജ​യ് പി​ള്ള എ​ന്ന്​ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​യാ​ൾ മൂ​ന്നു ദി​വ​സം മു​മ്പ്​ വി​ളി​ച്ചു. താ​ൻ അ​ഭി​ഭാ​ഷ​ക​നാ​ണെ​ന്നും ത​ന്‍റെ ചാ​ന​ലാ​യ ആ​ക്ഷ​ൻ ഒ.​ടി.​ടി​ക്ക്​ വേ​ണ്ടി അ​ഭി​മു​ഖം ന​ട​ത്താ​നാ​യി കാ​ണ​ണ​മെ​ന്നും പ​റ​ഞ്ഞു. ഇ​തു​പ്ര​കാ​രം ബം​ഗ​ളൂ​രു​വി​ലെ വൈ​റ്റ്​​ഫീ​ൽ​ഡി​ലു​ള്ള ഹോ​ട്ട​ൽ ലോ​ബി​യി​ൽ​വെ​ച്ചാ​ണ്​ സം​സാ​രി​ച്ച​ത്. കൂ​ടെ സ​രി​ത്തു​മു​ണ്ടാ​യി​രു​ന്നു. ആ​ദ്യം ശാ​ന്ത​നാ​യി സം​സാ​രി​ച്ച ഇ​യാ​ൾ പി​ന്നീ​ട്​ ത​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി ചോ​ദി​ച്ച​റി​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ന്നും ഇ​തി​നാ​യി 30 കോ​ടി രൂ​പ ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്തു. ഇ​ത്​ അ​വ​സാ​ന​ത്തെ ഒ​ത്തു​തീ​ർ​പ്പ്​ ശ്ര​മ​മാ​ണ്. വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കും. ഒ​രാ​ഴ്ച സ​മ​യം ത​രും. ഇ​തി​ന​കം മ​ക്ക​ളു​മാ​യി ഹ​രി​യാ​ന​യി​ലേ​ക്കോ ജ​യ്പു​രി​ലേ​ക്കോ മാ​റ​ണം. ജീ​വി​ക്കാ​ന്‍ ഫ്ലാ​റ്റ​ട​ക്കം എ​ല്ലാ സൗ​ക​ര്യ​വും ത​രാ​മെ​ന്നും പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റും അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നും ത​ന്നെ ഉ​പ​യോ​ഗി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പ​ങ്കാ​ളി​യ​ല്ലെ​ങ്കി​ലും അ​ങ്ങ​നെ​യാ​ണ്​ താ​ൻ അ​റി​യ​പ്പെ​ടു​ന്ന​ത്. എ​ല്ലാം ത​ന്‍റെ മേ​ലി​ൽ ചാ​ർ​ത്തി 15 മാ​സം ജ​യി​ലി​ലാ​ക്കി. എ​ന്‍റെ അ​ഭി​ഭാ​ഷ​ക​രെ​യെ​ല്ലാം വി​ല​​ക്കെ​ടു​ത്തു.

ജ​യി​ലി​ൽ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം കെ​ണി​യി​ൽ​പെ​ടു​ത്തി വി​വി​ധ ത​ര​ത്തി​ലു​ള്ള രേ​ഖ​ക​ളും ത​ന്‍റെ ശ​ബ്​​ദ​സ​ന്ദേ​ശ​ങ്ങ​ളും കൈ​വ​ശ​പ്പെ​ടു​ത്തി. ശി​വ​ശ​ങ്ക​റി​ന്‍റെ യ​ഥാ​ർ​ഥ മു​ഖം മ​ന​സ്സി​ലാ​ക്കി​യ​ശേ​ഷ​മാ​ണ് വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ​ത്. ഇ.​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മു​ണ്ട്. ത​ന്നെ തീ​ർ​ത്തു​ക​ള​യു​മെ​ന്ന് ഗോ​വി​ന്ദ​ൻ മാ​ഷ് പ​റ​ഞ്ഞ​താ​യി വി​ജ​യ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ൽ ലൈ​വ്​ വ​രും എ​ന്ന്​ മ​ല​യാ​ള​ത്തി​ൽ എ​ഴു​തി​യ​ത് ത​ന്‍റെ മ​ക​ളാ​ണെ​ന്നും ത​നി​ക്ക്​ മ​ല​യാ​ളം എ​ഴു​താ​ൻ അ​റി​യി​ല്ലെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു.

ഒ​ത്തു​തീ​ർ​പ്പ്​ ശ്ര​മ​ങ്ങ​ൾ​ക്കാ​യി വി​ജ​യ്​ പി​ള്ള വ​ന്ന കാ​ര്യ​മ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ മെ​യി​ലാ​യി ത​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കൃ​ഷ്ണ​രാ​ജി​ന് ന​ൽ​കി​യി​രു​ന്നു. അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ത​ന്‍റെ സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ്​ ക​ർ​ണാ​ട​ക ഡി.​ജി.​പി​ക്കും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ​ക്കും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ്വ​പ്​​ന സു​രേ​ഷ്​ പ​റ​ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീട്ടമ്മയെ വിവാഹം കഴിയ്ക്കണമെന്ന് മോഹം,ആവശ്യം നിരസിച്ചതോെബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കാന്‍ ശ്രമം;കുറ്റം സമ്മതിച്ച് പ്രതി

കോഴിക്കോട്: അത്തോളിയില്‍ വീട്ടമ്മയെ ബ്ലേഡ് ഉപയോഗിച്ച് കൊല്ലാൻ നോക്കിയത് തന്‍റെ വിവാഹ അഭ്യാർത്ഥന നിരസിച്ചതിനാലാണെന്ന് പ്രതിയുടെ മൊഴി. വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടമ്മ അവഗണിച്ചതിനാലും പരാതി പറഞ്ഞ് ജോലി പോയതോടെയുള്ള പകയിലുമാണ് താൻ...

പ്രധാന പണി മോഷണം ;സൈഡ് ബിസിനസായി കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം! പ്രതി പൊന്നാനിയില്‍ പിടിയില്‍

മലപ്പുറം: കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ മോഷ്ടാവിനെ പിടികൂടി. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത് റിബിൻ രാജ് (സീൻ രാജ് -34) ആണ് പൊന്നാനി പൊലീസിന്റെ വലയിലായത്. ഇയാൾ നിരവധി മോഷണ കേസുകളിൽ...

പ്രോസിക്യൂഷന്‍ സത്യവാങ്മൂലം തിരിച്ചടി,റഹീമിന്റെ മോചനത്തിന് വിലങ്ങുതടിയായി അന്വേഷണസംഘത്തിന്റെ ഏഴു കണ്ടെത്തലുകള്‍;ആശങ്കയില്‍ കുടുംബം

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണ് റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയത്.  ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായി....

മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ 3 യുവതികള്‍ മുങ്ങിമരിച്ചു

മംഗളൂരു: മൈസൂരു സ്വദേശികളായ മൂന്ന് യുവതികൾ നവംബർ 17 ഞായറാഴ്ച രാവിലെ സോമേശ്വര ഉച്ചിലയിലെ വാ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വെള്ളത്തിൽ കളിക്കുന്നതിനിടെ ദാരുണമായി മുങ്ങിമരിച്ചു. മൈസൂരു കുറുബറഹള്ളി നാലാം ക്രോസിൽ നിഷിത എംഡി...

തമിഴ് തിരുട്ടുഗ്രാമങ്ങളിലെ മനുഷ്യപ്പറ്റില്ലാത്ത മോഷ്ടാക്കളുടെ സംഘം!മോഷണം തടഞ്ഞാല്‍ വകവരുത്താനും മടിയ്ക്കാത്ത ചെകുത്താന്‍മാര്‍; മുങ്ങിയിട്ടും പൊക്കിയ കേരള പോലീസ് ബ്രില്യന്‍സ്‌

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ് സ്ഥിരീകരിച്ചതും അറസ്റ്റിലേക്ക് വഴിയൊരുക്കിയതും രഹസ്യാന്വേഷണ മികവ്. കുറുവാസംഘത്തിന്റെ അകത്തു തന്നെയുള്ള സ്പര്‍ധ മുതലെടുത്ത് പ്രതികളിലെത്തുകയായിരുന്നു പോലീസ്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.