വിദേശത്ത് നിന്നും ഇങ്ങോട്ടല്ലേ കൊണ്ടുവന്നത്: അപ്പോൾ നമ്മുടെ രാജ്യത്തിന് എന്ത് നഷ്ടമാണുള്ളത്? ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് ഒളിവിലാണ്. കഴിഞ്ഞ ദിവസം സ്വപ്‌നയുടെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍ സജീവമാണെന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിന്റെ സ്ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇത് ഫേക്ക് അക്കൗണ്ട് ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും ചില വിരുതന്മാർ ഈ അക്കൗണ്ടിലും കമന്റുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ചിത്രങ്ങൾക്ക് വന്ന കമന്റിന് മറുപടി നൽകിയാണ് സ്വപ്ന സജീവമായിരിക്കുന്നത്.ഞാൻ പേടിച്ചു കേട്ടോ’ന്ന് സ്വപ്നയുടെ കമന്റ്. ‘ചേച്ചി പേടിക്കില്ല കൂടെ ഉള്ളത് കേരള ഭരണം അല്ലേ…’ എന്നാണ് ഇതിന് ഒരാൾ മറുപടി നൽകിയത്. ‘അതെ, എന്തേലും സംശയമുണ്ടോ’ എന്നാണ് ഇതിന് സ്വപ്ന നൽകുന്ന ഉത്തരം.മറ്റൊരു കമന്റിൽ രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും സ്വപ്‌ന ചോദിക്കുന്നുണ്ട്. ”നിങ്ങളുടെയൊക്കെ കരച്ചിൽ കേട്ടാൽ തോന്നും നിങ്ങളുടെ വീട്ടിൽ നിന്ന് എന്തോ ആണ് എടുത്തതെന്ന്” എന്ന രീതിയിലുള്ള കമന്റുകളും വരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News