32.1 C
Kottayam
Wednesday, May 1, 2024

ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറി എസ്.യു.വി.; ആറുപേർക്ക് പരിക്ക് | ഞെട്ടിക്കുന്ന ദൃശ്യം

Must read

ന്യൂഡല്‍ഹി: വഴിയരികിലെ ഭക്ഷണശാലയിലേക്ക് കാർ പാഞ്ഞുകയറി ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഡല്‍ഹിയിലെ കശ്മീരി ഗേറ്റിനടുത്ത് ഞായറാഴ്ചയായിരുന്നു സംഭവം. ആളുകള്‍ കൂട്ടമായിനിന്ന് ഭക്ഷണം കഴിക്കുന്ന ഭാഗത്തേക്ക് മെഴ്സിഡസ് എസ്.യു.വി ഇടിച്ചു കയറുന്നതാണ് പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്.

നോയിഡ സ്വദേശിയായ പരാഗ് മയിനി എന്നയാളാണ് വണ്ടിയോടിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ ഇയാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ചികിത്സയിലുള്ള ആറുപേരിൽ ഒരാളുടെ കാലിനേറ്റ പരിക്ക് സാരമുള്ളതാണ്.

പ്രാഥമിക ലക്ഷണങ്ങൾ അനുസരിച്ച് കാർ ഡ്രൈവർ മദ്യപിച്ചിരുന്നില്ലെങ്കിലും ഇയാളുടെ രക്ത സാംപിളുകൾ പൊലീസ് ശേഖരിച്ചു. ഇയാള ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആളുകൾ കടയിലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മെഴ്സിഡസ് കാർ പാഞ്ഞെത്തിയത്. കടയുടെ മുന്നിലെ തട്ട് ഇടിച്ച് തെറിപ്പിച്ച കാർ ഭിത്തിയിലിടിച്ചാണ് നിന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week