പ്രതിയുമായി ശുചിമുറിയിൽ ലൈംഗികബന്ധം; കോൺസ്റ്റബിളിന് ജയിൽ ശിക്ഷ

ലണ്ടൻ: പ്രതിയായ യുവതിയുമായി പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട പോലീസ് കോൺസ്റ്റബിളിന് ജയിൽ ശിക്ഷ നൽകിയിരിക്കുന്നു. ഇംഗ്ലണ്ടിലെ കോൺ‌വാൾ ലോൺ‌സ്റ്റെസ്റ്റണിലെ പോലീസ് സ്റ്റേഷനുള്ളിലാണ് സംഭവം നടന്നിരിക്കുന്നത്. കോൺസ്റ്റബിളായ ക്രിസ്റ്റഫർ വിൽസൺ (43) എന്നയാൾക്കാണ് ക്രൌൺ കോടതി ജയിൽ ശിക്ഷ വിധിക്കുകയുണ്ടായത്. ഇക്കഴിഞ്ഞ ഡിസംബർ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാക്കുന്നത്.

പോലീസ് കസ്റ്റഡിയിലായിരുന്ന യുവതിയെ വശീകരിച്ചു ശുചിമുറിയിലെത്തിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു എന്നാണ് കേസ് നൽകിയിരിക്കുന്നത്. എന്നാൽ അതേസമയം താൻ തെറ്റു ചെയ്തിട്ടില്ലെന്നാണ് വിൽസൻ കോടതിയിൽ വാദിക്കുകയുണ്ടായത്. താൻ യുവതിയെ ശുചിമുറിയിലേക്കു കൊണ്ടുപോയതല്ല. അവർ തന്‍റെ പിന്നാലെ വന്നതാണെന്നും അയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ വിൽസന്‍റെ വാദം തള്ളിക്കൊണ്ടാണ് കോടതി ജയിൽശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് വിൽസനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News