28.8 C
Kottayam
Thursday, June 4, 2026

കോളേജ് പഠനം പാതിവഴിയില്‍ നിലച്ചു,ജയില്‍വാസം..ദിലീപിനോടും നാദിര്‍ഷായോടും ഉണ്ടായിരുന്നത് രണ്ട് ആഗ്രഹങ്ങള്‍ മാത്രം,പക്ഷെ അഭിമാനം അനുവദിച്ചില്ല,ധര്‍മ്മജന്‍ പറയുന്നു

Must read

കൊച്ചി:മിമിക്രിയില്‍ നിന്നും സിനിമയില്‍ എത്തി മുന്‍നിര ഹാസ്യതാരമായി മാറിയ താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. അന്നത്തെക്കാലത്ത് എഴുത്തും മിമിക്രിയുമായിരുന്നു തനിക്ക് കൈമുതലായുണ്ടായിരുന്നതെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. അക്കാലങ്ങളില്‍ മാവേലിക്കൊമ്പത്ത് ഒക്കെ ഭയങ്കര ഹിറ്റ് ആയി പോകുന്ന സമയം ആയിരുന്നു. കോളേജ് പഠനം പാതിവഴിയില്‍ വെച്ച് മുടങ്ങിയിരുന്നു. ചില പ്രശ്നങ്ങള്‍ കാരണം ജയിലിലേക്ക് പോകേണ്ടി വന്നു. അത് പഠനത്തെ ബാധിച്ചു. പിന്നീട് ഐടിസിയില്‍ പഠിക്കാന്‍ പോയപ്പോഴും എഴുത്ത് കൂടെയുണ്ടായിരുന്നു.

ദിലീപേട്ടനും നാദിര്‍ഷിയ്ക്കയ്ക്കും ഒപ്പം മാവേലി കൊമ്പത്തില്‍ പങ്കെടുക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ മഞ്ജു വാര്യരെ നേരില്‍ കണ്ട് സംസാരിക്കണം എന്നതും ആഗ്രഹമായിരുന്നു. കാസറ്റില്‍ പേരും ഫോട്ടോയും വരുന്നതും വിദേശത്ത് പോയി മിമിക്രി അവതരിപ്പിക്കുക എന്നതുമെല്ലാം അക്കാലത്തെ വലിയ സ്വപ്നമായിരുന്നു. അന്ന് ഇതൊന്നും നിസ്സാരമായ കാര്യങ്ങളായിരുന്നില്ല. ആഗ്രഹങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും ചാന്‍സ് ചോദിച്ച് പോവാനൊന്നും അഭിമാനം അനുവദിച്ചില്ല.

ഉല്ലാസപ്പൂങ്കാറ്റ് എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ രണ്ട് നമ്പറുണ്ടായിരുന്നു. അതില്‍ വിളിച്ചപ്പോള്‍ കാക്കനാട് ഹില്‍വ്യൂ ഹോട്ടലില്‍ ചെല്ലാന്‍ പറഞ്ഞിരുന്നു. രഞ്ജിത്തേട്ടന്‍ അന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോള്‍ നല്ല ചിരിയായിരുന്നു അദ്ദേഹം. ജഗതി ശ്രീകുമാറിനെക്കൊണ്ട് കഥ പറയിപ്പിക്കാമെന്ന് പറഞ്ഞിരുന്നു.

കേസിലൊക്കെയായതിനാല്‍ അദ്ദേഹത്തിന് അത് പറ്റിയിരുന്നില്ല. പിന്നീടാണ് അദ്ദേഹം വേറെ നമ്പര്‍ തന്നത്. കോമഡി രചനകളുടെ രാജാവായിരുന്ന തോമസ് ചേട്ടനോടായിരുന്നു പിന്നീട് കഥ പറഞ്ഞത്. പിന്നീടാണ് പ്രൊഫഷണല്‍ ട്രൂപ്പിലേക്ക് അവസരം ലഭിക്കുന്നത്. പിന്നീട് സിനിമാലയില്‍ അവസരം ലഭിച്ചു. ഡയാന സില്‍വസ്റ്ററായിരുന്നു ധര്‍മ്മജന്‍ ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞ് കുറേ കഥാപാത്രങ്ങളെ തന്നത്. ഇതിനിടയിലാണ് പിഷാരടിയും സിനിമാലയിലേക്ക് വന്നത്. ഇതിന് ശേഷം പാപ്പി അപ്പച്ചായിലേക്ക് അവസരം ലഭിച്ചു.

- Advertisement -

രമേഷ് പരിപാടിക്കൊപ്പം ചെയ്ത ബ്ലഫ് മാസ്റ്റേഴ്സ് എന്ന പരിപാടിയാണ് ധര്‍മ്മജന്റേതായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്. ബ്ലഫ് മാസ്റ്റേഴ്സിന് പിന്നാലെ ബഡായി ബംഗ്ലാവിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ദിലീപേട്ടന്റെ സിനിമയില്‍ നിന്ന് തന്നെ പലരും ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ ധര്‍മ്മജന്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

- Advertisement -

അപ്പോള്‍ അതുവരെയും ദിലീപേട്ടന്റെ കോമ്പിനേഷന്‍ എന്ന് വെച്ചാല്‍ ഹരിശ്രീ അശോകനും സലീംകുമാറും ഒകെ ആയുളള കൂട്ടുകെട്ടായിരുന്നു. അപ്പോഴാണ് അതൊന്നു മാറ്റിപ്പിടിക്കാന്‍ എന്നെ വിളിക്കുന്നത്. അന്ന് പലരും അദ്ദേഹത്തോട് ചോദിച്ചിരുന്നു വെറുതേ പരീക്ഷിക്കേണ്ട കാര്യമുണ്ടോ എന്നൊക്കെ. എന്നാല്‍ പുളളി അതില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. ദിലീപിന്റെ അനുജന്‍ അനൂപായിരുന്നു ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ദിലീപിനൊപ്പമുള്ള മുഴഉനീള കഥാപാത്രത്തെ ആയിരുന്നു ധര്‍മ്മജന്‍ പാപ്പി അപ്പച്ചയില്‍ അവതരിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week