ന്യൂഡല്‍ഹി: വിനോദത്തിനായി ടി.വി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് കത്തെഴുതി ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍. ഗുസ്തി മത്സരങ്ങളെ കുറിച്ചറിയാന്‍ ടി.വി ആവശ്യമാണെന്നും കത്തില്‍ പറയുന്നു. യുവ ഗുസ്തി താരം സാഗര്‍ ധാന്‍കറിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുകയാണ് സുശീല്‍.
കേസില്‍ ജൂലൈ 9 വരെ സുശീലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്.
മേയ് 23നാണ് മുഖ്യപ്രതിയായ സുശീലിനെയും കൂട്ടാളി അജയ് ഭക്കര്‍വാലയെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഛത്രസാല്‍ സ്റ്റേഡിയം പരിസരത്ത് വെച്ചാണ് സുശീലും കൂട്ടാളികളും സാഗറിനെയും രണ്ട് കൂട്ടുകാരെയും മര്‍ദിച്ചത്. മേയ് നാലിനായിരുന്നു സംഭവം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News