സുശാന്ത് സിംഗ് മരിച്ചത് മറ്റൊരാളെ രക്ഷിക്കാൻ: കറുത്ത വസ്ത്രമണിഞ്ഞ ഒരാളാണ് കൊല നടത്തിയത്: വെളിപ്പെടുത്തലുമായി അമേരിക്കൻ പാരാനോര്‍മല്‍ വിദഗ്ധര്‍
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ലെന്ന വെളിപ്പെടുത്തലുമായി പാരാനോര്‍മല്‍ വിദഗ്ധര്‍. അമേരിക്കന്‍ പാരാനോര്‍മല്‍ വിദഗ്ധരും ഗോസ്റ്റ് ഹണ്ടര്‍മാരുമായ ഷോണ്‍ ലാര്‍സണനും ഭാര്യ ട്രീസ ലാര്‍സനുമാണ് ഇന്ത്യയിലെ കോസ്മോ പാരാനോര്‍മല്‍ ആന്‍ഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ ഒരു അംഗവുമായി നടത്തിയ വീഡിയോ ചാറ്റിൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.‘അദ്ദേഹം മരണമടഞ്ഞത് മറ്റൊരാളെ രക്ഷിക്കാനായാണ്. പക്ഷേ, അത് ആര്‍ക്കു വേണ്ടിയാണെന്ന് അറിയില്ല. അദ്ദേഹത്തെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രമണിഞ്ഞ ഒരു പുരുഷനാണെന്നും’ അവർ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 21നാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
സുശാന്ത് താമസിച്ചിരുന്ന ബാന്ദ്രയിലെ ഫ്ലാറ്റില്‍ പ്രേതബാധയുണ്ടെന്ന രീതിയിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കാമുകി റിയ ചക്രവര്‍ത്തിയും ഇക്കാര്യവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. വീട്ടില്‍ പ്രേതബാധ ഉണ്ടായിരുന്നതായും വീടിനുള്ളില്‍ ചില ശബ്ദങ്ങള്‍ കേട്ടതായും സുശാന്ത് പറഞ്ഞിരുന്നു എന്നും റിയ പോലീസിന് മൊഴി നല്‍കി. പലപ്പോഴും തന്നെ ആരോ കൊല്ലാൻ വരുന്നതായി താരത്തിന് തോന്നിയിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു.