ചിലപ്പോൾ ഇവളുടെ ഭർത്താവ് പീറ്റർ പോൾ ജീവനും കൊണ്ട് ഓടിയതാകും; പ്രശസ്ത നടി വനിതയ്ക്കെതിരെ സൂര്യദേവി
പ്രശസ്ത നടി വനിത വിജയകുമാറിനെതിരെ തമിഴ് യൂട്യൂബര്‍ സൂര്യ ദേവി രംഗത്ത്, പീറ്റര്‍ പോളുമായി വനിത ഉടക്കുണ്ടാക്കിയതിന് പിന്നാലെയാണ് സൂര്യ രംഗത്ത് എത്തിയത്.
വേര്‍പിരിയല്‍ നാടകമാണെന്ന് സൂര്യ പറയുന്നു. വനിതയുടെ കയ്യില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത് പീറ്ററിന്റെ ഭാഗ്യമാണെന്നും സൂര്യ പറഞ്ഞു. നേരത്തെ വനിതയുടെ പരാതിയില്‍ സൂര്യയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം, വനിതയും പീറ്ററും ഉടക്കിപിരിഞ്ഞതോടെ സൂര്യ രംഗത്ത് എത്തുകയായിരുന്നു.
എഡിറ്ററായ പീറ്റര്‍ പോളുമായി വിവാഹിതയായി മാസങ്ങള്‍ക്ക് പിന്നാലെയാണ് അമിതമദ്യപാനിയായ പീറ്ററുമായി തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞ് വനിത രംഗത്തെത്തുന്നത്.വനിത-പീറ്റര്‍ വിവാഹത്തിനിടെ പീറ്ററിന്റെ ആദ്യഭാര്യ എലിസബത്ത് പ്രശ്‌നങ്ങളുന്നയിച്ചെത്തിയത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തമിഴ് മാധ്യമങ്ങളിലടക്കം ഇത് വൻ വാർത്തയായി മാറിയിരുന്നു.