നടി കങ്കണയെ കൈവിട്ട് ആരാധകർ; മാനസിക ആരോഗ്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത യുവതിയെ ശാരീരികമായി ആക്ഷേപിച്ചു
തന്റെ മാനസികാരോഗ്യത്തെപ്പറ്റി ട്വീറ്റ് ചെയ്ത യുവതിയെ ശാരീരികമായി അധിക്ഷേപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. കാണാൻ കൊള്ളിലെന്നും എത്രയും വേഗം ഹെയർസ്റ്റൈൽ മാറ്റുകയാണ് വേണ്ടതെന്നുമായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്, ഇത് വൻ വിവാദമാണ് സൃഷ്ട്ടിച്ചിരിയ്ക്കുന്നത്.
സമൂഹത്തിൽ മാനസികാരോഗ്യം ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും കങ്കണ പറഞ്ഞത് ശരിയായില്ലെന്നുമാണ് ട്വിറ്റർ ലോകം പറയുന്നത്. ‘നിങ്ങൾ സ്വയം നോക്കിയിട്ടുണ്ടോ? തനിക്കെന്തെലും മരുന്ന് കഴിച്ചൂടെ എന്നാണ് താരം ചോദിച്ചിരിക്കുന്നത്.
നോക്കൂ നിങ്ങൾക്ക് ആത്മഹത്യാ പ്രവണതയുണ്ട്. ടോക്സിക് ആണ്. കാണാൻ കൊള്ളില്ല. ഇനി എന്തെങ്കിലും കുറവ് ബാക്കിയുണ്ടോ? താൻ എന്നെ പഠിപ്പിക്കാൻ വരണ്ട, ഞാൻ പറയുന്നത് കേൾക്കൂ. താൻ ഉടൻ തന്നെ ഹെയർസ്റ്റൈൽ മാറ്റൂ. യോഗ ചെയ്യാൻ പഠിക്കൂ’- ഇങ്ങനെയായിരുന്നു കങ്കണയുടെ ട്വീറ്റ് എത്തിയത്, ഞെട്ടിയ ആരാധകർ തന്നെ കങ്കണയെ വിമർശിച്ച് രംഗത്തെത്തി.