EntertainmentKeralaNews

തൃഷയുടെ ഭര്‍ത്താവാണ് ഞാന്‍,വിജയുടെ കൂടെ നില്‍ക്കുന്നത് തനിക്കിഷ്ടമല്ലെന്നറിഞ്ഞിട്ടും മനഃപൂര്‍വമാണ് അവളങ്ങനെ ചെയ്തത്!; ഗുരുതര ആരോപണവുമായി സംവിധായകന്‍

ചെന്നൈ:തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താര സുന്ദരിയാണ് തൃഷ കൃഷ്ണന്‍. ഇപ്പോഴിതാ തൃഷ തന്റെ ഭാര്യയാണെന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും മോട്ടിവേഷണല്‍ സ്പീക്കറുമായ എ.എല്‍ സൂര്യ. തൃഷ തന്റെ ഭാര്യയാണെന്നും അല്ലെന്ന് തെളിയിക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ലെന്നുമാണ് സൂര്യ പറയുന്നത്.

തൃഷയ്ക്ക് താനുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്. തനിക്ക് ഭ്രാന്താണെന്ന് കരുതുന്നുണ്ടെങ്കില്‍ അങ്ങനെ കരുതിക്കോളാനും അദ്ദേഹം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം വൈറലായിട്ടുണ്ട്.

‘തൃഷ നായികയായി അഭിനയിച്ച ഭീമ എന്ന സിനിമയുടെ ലൊക്കേഷനില്‍ താരത്തെ കൊണ്ട് പോയി വിട്ടിരുന്നത് ഞാനാണ്. തൃഷയുടെ ഭര്‍ത്താവാണ് ഞാന്‍. റോഡിലൂടെ പോകുന്ന ഒരു പെണ്‍കുട്ടിയെ പറ്റിയല്ല പറയുന്നത്, ഞാനുമായി ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടിയെ പറ്റിയാണ്. തൃഷ, വിജയുടെ കൂടെ നില്‍ക്കുന്നത് തനിക്കിഷ്ടമല്ല. അതറിഞ്ഞിട്ടാണ് കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ പങ്കുവെച്ചത്.

വിജയുടെ കൂടെയുള്ള ചില ചിത്രങ്ങള്‍ അവള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിരുന്നു. അതെനിക്ക് ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടാണ് അവളങ്ങനെ ചെയ്യുന്നത്. തൃഷയാണ് എന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്. തൃഷയുടെ അമ്മയുമായി ഞാന്‍ സംസാരിക്കാറുണ്ട് എന്നും സൂര്യ പറയുന്നു.

സൂര്യയുടെ ആരോപണം സിനിമാ ലോകത്ത് ചര്‍ച്ചാ വിഷയം ആയിരിക്കുകയാണ്. പ്രശസ്തിയ്ക്ക് വേണ്ടിയാണ് സൂര്യ ഇങ്ങനൊരു പ്രശ്‌നവുമായി വന്നതെന്നും അതല്ലാതെ ഇതിന് പിന്നില്‍ വേറൊരു കാര്യവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 40 വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി. മുന്‍പ് തൃഷയുടെ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും ആ ബന്ധം നടി ഉപേക്ഷിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker