EntertainmentKeralaNews

അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്നും ചാടി ആത് മഹത്യയ്ക്ക് ശ്രമിച്ചന്ന സംഭവം; പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

കൊച്ചി:മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍.

റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ മാളികപ്പുറം എന്ന ചിത്രം തിയേറ്ററിലെത്തിയതു മുതല്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ്‌നില്‍ക്കുകയാണ് താരം.

മുമ്പ് ഒരു അഭിമുഖത്തില്‍ സിനിമയില്‍ തന്റെ തുടക്കകാലം ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നുവെന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്. കരിയറിന്റെ ഒരു ഘട്ടത്തില്‍ എല്ലാം നഷ്ടപ്പെട്ട്, ഇനിയൊന്നും ഇല്ലെന്ന അവസ്ഥ എത്തിയപ്പോള്‍ ഉണ്ണി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിനു മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു,

അന്ന് താന്‍ തേവര കോങ്കുരുത്തി ഭാഗത്തെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം. അന്ന് നാല് പേരാണ് ഉണ്ടായിരുന്നത്. ഇക്കാര്യം പറഞ്ഞ ജെയ്‌സല്‍ എന്ന സുഹൃത്ത് കല്യാണം കഴിഞ്ഞ കപ്പിള്‍ ആയിട്ടായിരുന്നു. അവര്‍ താഴെ റൂമിലും തങ്ങള്‍ റൂഫ് ടോപില്‍ ടെന്റ് കെട്ടിയുമാണ് താമസിച്ചിരുന്നത്.

‘അവിടെ നിന്നാണ് താന്‍ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നത്. അങ്ങനെ ഒരിക്കല്‍ സംസാരിക്കുന്നതിന് ഇടയില്‍ ജെയ്‌സലിനോട് പറഞ്ഞ് പോയതാണ് അത്. സത്യത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല. ജെയ്‌സലിന് താന്‍ പറഞ്ഞത് ഭയങ്കരമായി ടച്ച് ചെയ്തിരുന്നു. അവന്‍ ഒരുപാട് കഷ്ടതകളില്‍ നിന്ന് വന്നതാണ്. അന്ന് തനിക്ക് യാതൊരു സിനിമ ബന്ധവും ഇല്ല. ഇന്റസ്ട്രിയെ കുറിച്ച് അറിയുകയും ഇല്ല. ഏതാണ്ട് 23-24 വയസ്സ് മാത്രമുള്ളു. ആ സമയത്ത് തന്നെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെ വളരെ അധികം സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു.

കരിയര്‍ എങ്ങനെ കൊണ്ടു പോകണമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. വിചാരിക്കുന്നത് പോലെ ആയിരുന്നില്ല കാര്യങ്ങള്‍ മുന്നോട്ട് പോയിരുന്നത്. ആ സമയത്ത് അനുഭവിച്ചിരുന്ന മാനസികാവസ്ഥയില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു പോയതാണ്. പക്ഷെ ഞാന്‍ അതിന് ശ്രമിച്ചിട്ടില്ല’ എന്നും ഉണ്ണി മുകുന്ദന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മാത്രമല്ല, സിനിമ റിവ്യു ചെയ്യുന്നതിനോട് എതിര്‍പ്പൊന്നുമില്ലെന്നും എന്നാലത് ചെയ്യുന്ന രീതിയാണ് പ്രശ്‌നമെന്നും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു. വ്യക്തിഹത്യ, ബോഡി ഷെയിമിംഗ്, വീട്ടുകാരെക്കുറിച്ച് പറയുന്നത് ഒക്കെ അംഗീകരിക്കാനാവില്ല. താന്‍ ജിവിച്ച സാഹചര്യങ്ങള്‍ തന്നെ ഇങ്ങനെയാക്കി എന്ന് പറഞ്ഞ് പൊതുമദ്ധ്യത്തില്‍ അധിക്ഷേപിച്ചപ്പോള്‍ അങ്ങനെയാണ് പ്രതികരിക്കാന്‍ തോന്നിയതെന്നും ഉണ്ണി മുകുന്ദന്‍ മനസുതുറന്നു.

അടുത്തിടെ ഉണ്ണി മുകുന്ദനും മറ്റൊരു വ്യക്തിയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും അതിനുപിന്നാലെയുണ്ടായ വിവാദത്തിലും പ്രതികരിക്കുകയായിരുന്നു താരം. ദൈവ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുള്ളതായും ഉണ്ണി വെളിപ്പെടുത്തി. താന്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു. വീട്ടിലും കുടുംബത്തിലും ദൈവാരാധനയുണ്ട്. ഇഷ്ടപ്പെട്ട കുറേ ദൈവങ്ങളുണ്ട്. പരശുരാമന്‍, അര്‍ജുനന്‍, മഹാഭാരതത്തിലെ നിരവധി കഥാപാത്രങ്ങള്‍, അങ്ങനെ ഇത്തരത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുള്ളതായി ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അതേസമയം മാളികപ്പുറം എന്ന ചിത്രമാണ് ഉണ്ണിയുടേതായി പുറത്തെത്തിയ ചിത്രം. വിജയത്തിനൊപ്പം തന്നെ പല വിവാദങ്ങളും മാളികപ്പുറവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വന്നിരുന്നു. സംഘപരിവാര്‍ അജണ്ടയെന്നതായിരുന്നു ഇതിലെ പ്രധാന ആരോപണം. ഇതിനിടയില്‍ തന്നെയാണ് ചിത്രത്തിന്റെ റിവ്യൂ ചെയ്ത വ്‌ലോഗറെ വിളിച്ച് ഉണ്ണി മുകുന്ദന്‍ തെറി പറയുന്നതിന്റെ ഓഡിയോയും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയിരുന്നു.

സീക്രട്ട് ഏജെന്റെന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന മലപ്പുറത്തെ സായി എന്ന വ്‌ലോഗറിനെ വിളിച്ചാണ് ഉണ്ണി മുകുന്ദന്‍ തന്റെ രോഷം പ്രകടിപ്പിച്ചിരുന്നത്. 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്‌ലോഗര്‍ പുറത്തുവിടുകയായിരുന്നു. ഇതില്‍ പലപ്പോഴും ഉണ്ണി മുകുന്ദന്‍ വ്‌ലോഗറെ മലയാളത്തിലും ഹിന്ദിയിലുമൊക്കെ പച്ചത്തെറി വിളിക്കുന്നതാണുള്ളത്. സിനിമയെ വിമര്‍ശിച്ചതിനാണ് നടന്‍ തെറിവിളിച്ചതെന്നാണ് വ്‌ലോഗറുടെ വാദം. എന്നാല്‍ തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി വിമര്‍ശിച്ചതിനോടാണ് താന്‍ പ്രതികരിക്കുന്നതെന്നാണ് ഉണ്ണിമുകുന്ദന്‍ അഭിപ്രായപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker