24.4 C
Kottayam
Sunday, June 14, 2026

അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്‍റെയും ഉപയോഗം പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി

Must read

ന്യൂഡൽഹി:രുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്‍റെയും ആശ്രിതത്വം പൂർണ്ണമായും അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി.  ജനങ്ങൾ കൂടുതൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളോ ഫ്ലെക്സ് ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളോ വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 

എൽഎൻജി, സിഎൻജി, ബയോഡീസൽ, ഹൈഡ്രജൻ, ഇലക്ട്രിക്, എത്തനോൾ എന്നിവയിൽ ഓടുന്ന വാഹനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യം ഇല്ലാതാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും നിങ്ങളുടെ പിന്തുണയില്ലാതെ ഇത് പൂർത്തിയാക്കാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദില്ലി ഡീകോൺജഷൻ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന അർബൻ എക്സ്റ്റൻഷൻ റോഡ് പ്രോജക്ടിന്റെ (UER-II) പുരോഗതി പരിശോധിക്കുകയായിരുന്നു അദ്ദേഹം. 

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിനെയും വെല്ലുവിളികളെയും കുറിച്ച് കുറച്ച് കാലം മുമ്പ് വരെ ആളുകൾ സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഗഡ്‍കരി പറഞ്ഞു. എന്നാൽ ഇപ്പോൾ കാലം മാറി. ഇലക്‌ട്രിക് വാഹനങ്ങളുടെ വിപണി വളര്‍ന്നതിനാൽ ഇപ്പോൾ വാഹനങ്ങൾ ലഭിക്കാൻ ആളുകൾ വെയിറ്റിംഗ് ലിസ്റ്റിൽ കഴിയേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

“നിങ്ങൾ ഇപ്പോൾ വാഹനങ്ങൾ വാങ്ങുകയാണെങ്കിൽ പെട്രോളോ ഡീസലോ വാങ്ങരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു. ഇലക്ട്രിക് അല്ലെങ്കിൽ ഫ്ലെക്സ് എഞ്ചിൻ കാറുകൾ വാങ്ങുക. കർഷകർ സൃഷ്ടിക്കുന്ന എത്തനോൾ  ഫ്ലെക്സ് എഞ്ചിൻ കാറുകളിൽ നിങ്ങൾക്ക് ഉപയോഗിക്കാം. നമ്മുടെ കർഷകർ ഇപ്പോൾ അന്നദാതാക്കള്‍ മാത്രമല്ല ഊർജ്ജദാതാക്കള്‍ കൂടി ആണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

ദില്ലിയെ വൃത്തിയുള്ളതും മാലിന്യമുക്തവുമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗഡ്‍കരി പറഞ്ഞു. താൻ ജലവിഭവ മന്ത്രിയായിരുന്നപ്പോൾ ജലമലിനീകരണത്തിനെതിരെ പോരാടാൻ ദില്ലി സർക്കാരിന് 6,000 കോടി രൂപ നൽകിയിരുന്നതായി അദ്ദേഹം ഓർമിപ്പിച്ചു. “ഇപ്പോൾ, ഞാൻ വായു, ശബ്ദ മലിനീകരണത്തിന് വേണ്ടി പോരാടുകയാണ്. ദേശീയ തലസ്ഥാനത്തെ ജലം, വായു, ശബ്ദ മലിനീകരണം എന്നിവയ്‌ക്കെതിരെ പോരാടുകയാണ് എന്റെ ലക്ഷ്യം”അദ്ദേഹം ഊന്നിപ്പറഞ്ഞു. പാർക്കിങ്ങിന് റോഡുകൾ ഉപയോഗിക്കരുതെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നും ഗഡ്‍കരി വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week