തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ച മെഡിക്കൽ സമരം വെള്ളിയാഴ്ച ആറുമുതൽ ആറുവരെ നടക്കും.
അത്യാഹിത വിഭാഗവും, അടിയന്തര ശസ്ത്രക്രിയകളും ഒഴികെ ദൈനംദിന പ്രവർത്തനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കുമെന്നതിനാൽ സർക്കാർ, സ്വകാര്യമേഖലകളിലെ ആശുപത്രികളുടെ പ്രവർത്തനം ഏറെക്കുറെ സ്തംഭിക്കും.
- Advertisement -
നാല്പതോളം സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 10.30-ന് തിരുവനന്തപുരത്ത് ആനയറയിലെ ഐ.എം.എ. ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ഡോക്ടർമാർ ധർണ നടത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

