മുഖ്യമന്ത്രിയുടെ ഇടപെടൽ തുണയായി, ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അടിയന്തിര ഹൃദയ ശസ്ത്രക്ക്രിയക്കായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക്

<p>കൊച്ചി:അതീവ ഗുരുതര ഹൃദ്രോഗവുമായി ഇന്ന് രാവിലെ നാഗർകോവിലിലെ ഡോ. ജയഹരൺ മെമ്മോറിയൽ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് കേരളം വഴിയൊരുക്കുന്നു. ജനിച്ച ഉടനെ സ്ഥിതി വഷളായ കുഞ്ഞിനെ വെന്റിലേറ്ററിന്റെയും മറ്റു ജീവൻ രക്ഷാ മരുന്നുകളുടെയും സഹായത്താൽ ആണ് ജീവൻ നിലനിർത്തുന്നത്.</p>

<p>കുട്ടിയുടെ രോഗാവസ്ഥ എറണാകുളത്തെ ലിസി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ . എഡ്വിൻ ഫ്രാൻസിസ്, കുട്ടികളുടെ ഹൃദയ ശാസ്ത്രകിയ വിഭാഗം മേധാവി ഡോ . സുനിൽ ജി.എസ്. എന്നിവരെ അറിയിക്കുകയും അവർ കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നിർദ്ദേശിക്കുകയും ചെയ്തു. ഈ പ്രതേക സാഹചര്യത്തിൽ ലിസി ആശുപത്രിയിലെ അധികൃതർ മുഖ്യമത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും , മുഖ്യമന്ത്രി എറണാകുളം ജില്ലാ കളകടർ എസ്. സുഹാസുമായും തമിഴ്നാട് സർക്കാരുമായും ബന്ധപ്പെട്ട് അതിവേഗം കുട്ടിയുടെ യാത്രാനുമതി ശരിയാക്കുകയുമാണ് ചെയ്തത്. കുട്ടിയെ കൊണ്ടുവരുവാൻ ഉള്ള ലൈഫ് സേവ് എമർജൻസി സെർവിസ്സ് ന്റെ (KL 29 L 9859) ആംബുലൻസ് ഉച്ചക്ക് 1.40 നു ലിസി ആശുപത്രിയിൽ നിന്നും പുറപ്പെട്ടു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News