<p>ബസ്തി: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ ആണ് കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണിത്. കുഞ്ഞിന്റെയും മാതാവിന്റെയും സാംപിള്‍ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് റിപോര്‍ട്ടുകള്‍ ലഭിത്. ഇരുവരെയും ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.</p>
<p>മാര്‍ച്ച് 30ന് ഗോരഖ്പൂരില്‍ കൊറോണ ബാധിച്ച് മരണപ്പെട്ടയാളുമായി ബന്ധമുണ്ടായിരുന്നുവെന്നും കൊവിഡ് 19 ഹോട്ട്സ്പോട്ട് എന്ന് അടയാളപ്പെടുത്തിയ മില്ലത്ത് നഗര്‍ പ്രദേശത്ത് താമസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബസ്തിയില്‍ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം ഇപ്പോള്‍ 14 ആണെന്ന് ജില്ലാ മജിസ്ട്രേറ്റ് അശുതോഷ് നിരഞ്ജന്‍ പറഞ്ഞു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News