EntertainmentKeralaNews

സുരേഷ് ഗോപി 250 പ്രഖ്യാപനത്തിൽ നിന്ന് പൃഥ്വിരാജിനെ വെട്ടി, പ്രതിഷേധവുമായി ആരാധകർ, പ്രതികരണവുമായി സുരേഷ് ഗോപി

കൊച്ചി:സുരേഷ് ഗോപിയുടെ 250ആം ചിത്രം എന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു കടുവകുന്നേൽ കുറുവച്ചൻ എന്ന ചിത്രം. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന് ഇപ്പോൾ കോടതിയുടെ വിലക്ക് ലഭിച്ചിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുവാനിരിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ ചിത്രത്തിനെതിരെ കോടതിയിൽ പരാതി നൽകിയത്.

എസ്.ജി 250 എന്ന പേരില്‍ സുരേഷ് ഗോപി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകനായി ഈ വര്‍ഷം മേയിലാണ് ടോമിച്ചന്‍ മുളകുപ്പാടം സിനിമ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് ഒഴികെ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങളാണ് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചത്.

പൃഥ്വിരാജിനെ ഒഴിവാക്കിയ പേരിൽ നിരവധി പേർ പരസ്പരം ഫാൻ ഫൈറ്റുകൾ നടത്തുന്നുണ്ട്. ഇതിൽ ഇപ്പോൾ ഒരു വിശദീകരണം നൽകുകയാണ് സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ കുറിപ്പ്:

ഇത് ഒരു fan fight ആവരുതേ എന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പ്രിഥ്വിPrithviraj Sukumaran ❤️. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്.
രണ്ട് സിനിമയും നടകട്ടെ.
രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ….
എന്റെ സിനിമയും പ്രിഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു fan war ആകരുത് എന്ന് അപേക്ഷിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker