ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിലെ ആശങ്കയ്ക്ക് അറുതി വരുത്തി പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
നിലവില്‍ രാജ്യത്ത് 6,25,857 ആക്ടിവ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 27,860 പേര്‍ രോഗമുക്തരായി. ഇതുവരെ 79,46,429 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം മരണം 488. ഇതുവരെ ആകെ മരണം 1,19,502.
72,01,070 പേരാണ് ഇന്ത്യയില്‍ ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 63,842 പേര്‍ ആശുപത്രി വിട്ടു. ഇതുവരെ നടത്തിയത് 10,44,20,894 പരിശോധനകളാണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 9,58,116 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News