24 C
Kottayam
Thursday, June 4, 2026

റിസള്‍ട്ട് നെഗറ്റീവ്; ക്വാറന്റൈന്‍ കാലാവധി അവസാനിച്ച സന്തോഷം പങ്കുവെച്ച് സുരാജ് വെഞ്ഞാറുമൂട്

Must read

വെഞ്ഞാറമൂട് സിഐയുടെ കൊവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ ക്വാറന്റൈന്‍ കാലാവധി അവസാനിച്ച സന്തോഷം പങ്കുവച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. സ്റ്റേഷനിലെ റിമാന്റ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൃഷിയിറക്കല്‍ ചടങ്ങിന്റെ ഭാഗമായി വെഞ്ഞാറമൂട് സ്റ്റേഷനിലെ പോലീസുകാര്‍ക്കൊപ്പം സുരാജ് വെഞ്ഞാറുമൂടും വാമനപുരം എംഎല്‍എ എ.ഡി.കെ മുരളിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് താരം ഹോം ക്വാറന്റൈനിലായത്.

സുരാജ് വെഞ്ഞാറമ്മൂടിന്റെ കുറിപ്പ്:

പ്രിയപ്പെട്ടവരെ,

വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എംഎല്‍എയും, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് SCB ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കല്‍ ചടങ്ങില്‍ വെഞ്ഞാറമൂട് സിഐയും പങ്കെടുത്ത കാരണത്താല്‍ സെക്കന്‍ഡറി കോണ്ടാക്ട് ലിസ്റ്റില്‍ പെട്ട് ഞാനും മറ്റുള്ളവരും ഹോം ക്വാറന്റൈനിലേക്ക് പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.

- Advertisement -

ഇപ്പോള്‍ വെഞ്ഞാറമൂട് സിഐയുടെ റിസള്‍ട്ട് നെഗറ്റീവായി കണ്ടെത്തിയതിനാല്‍ സിഐയും സെക്കന്‍ഡറി കോണ്ടാക്ടില്‍ ഉള്ള ഞങ്ങളും നിരീക്ഷണത്തില്‍ നിന്നും മോചിതരായെങ്കിലും തുടര്‍ന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തില്‍ ഇരിക്കാന്‍ തീരുമാനിച്ചു, ആ നിരീക്ഷണ കാലാവധി ഇന്നലെ ജൂണ്‍ 5 ന് അവസാനിച്ച വാര്‍ത്തയും ഞാന്‍ നിങ്ങളുമായും പങ്കുവയ്ക്കുന്നു.

- Advertisement -

ഹോം ക്വാറന്റൈന്‍ ആയ വാര്‍ത്തയറിഞ്ഞ് നാട്ടില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ഫോണില്‍ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവര്‍ നിരവധിയാണ്. വിളിച്ചാല്‍ ബുദ്ധിമുട്ടാകുമോയെന്ന ധാരണയില്‍ മറ്റുതരത്തില്‍ കാര്യങ്ങള്‍ അന്വേക്ഷിച്ചറിഞ്ഞവരും ഉണ്ട്.

എല്ലാവരുടെയും സ്നേഹം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.
നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മില്‍ എന്നത് കൊണ്ട് ഞാനതിന് തുനിയുന്നില്ല.

സ്നേഹപൂര്‍വ്വം
സുരാജ് വെഞ്ഞാറമൂട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week