27.4 C
Kottayam
Thursday, June 4, 2026

ചിത്രീകരണം നിർത്തിവെച്ചു; താന്‍ ക്വാറന്റൈനിലാണെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്

Must read

കൊവിഡ് സ്ഥിരീകരിച്ച നടന്‍ പൃഥ്വിരാജുമായും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുമായും സമ്ബര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായും ‘ജനഗണമന’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായും സമ്ബര്‍ക്കത്തില്‍ വന്നവര്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ പെട്ടെന്ന് പരിശോധിക്കണമെന്നും സുരാജ് ആവശ്യപ്പെടുന്നുണ്ട്.

സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ…

പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ രാജുവിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിംഗ് നടന്ന വേളയില്‍ ആ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും അവരുമായി സമ്ബര്‍ക്കം ഉള്ളത് കൊണ്ടും ഞാന്‍ സ്വയം Quarantineല്‍ പ്രവേശിച്ചിരിക്കുയാണ് , ആയതിനാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായും ജനഗണമന യുടെ അണിയറപ്രവര്‍ത്തകരുമായും സമ്ബര്‍ക്കം വന്നവര്‍ നിര്‍ബന്ധിത Quarantineല്‍ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു… എന്ന് നിങ്ങളുടെ സ്വന്തം
സുരാജ് വെഞ്ഞാറമൂട്‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week