മമ്മൂട്ടി കരയുന്നത് കാണാനും മോഹന്‍ലാല്‍ ചിരിക്കുന്നത് കാണാനുമാണ് ഇഷ്ടം; സുരഭി ലക്ഷ്മി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റേതായ അഭിനയ പാടവം കൊണ്ട് ഇടം നേടിയ ആളാണ് സുരഭി ലക്ഷ്മി. ദേശീയ പുരസ്‌കാരം വരെ നേടിയ താരത്തിനോടുള്ള ഒരു ചോദ്യവും സുരഭി അതിന് നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.
മമ്മൂട്ടി ഫാന്‍ ആണോ? മോഹന്‍ലാല്‍ ഫാന്‍ ആണോ? എന്നാണ് ഒരു സ്വകാര്യ എഫ് എം ചാനലിന്റെ പരിപാടിക്കിടെ സുരഭി ലക്ഷ്മിയോട് അവതാരകന്‍ ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തിന് വളരെ വ്യത്യസ്തമായ ഒരു മറുപടിയാണ് സുരഭി നല്‍കിയത്. ഒപ്പം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ചും മമ്മൂട്ടി ചിത്രത്തെ കുറിച്ചും സുരഭി പറഞ്ഞു.
”എനിക്ക് മമ്മൂക്ക കരയുന്നത് കാണാനും ലാലേട്ടന്‍ ചിരിക്കുന്നത് കാണാനുമാണ് ഇഷ്ടം. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അവിടെ ‘സൂര്യമാനസം’ എന്ന സിനിമ പ്രദര്‍ശിച്ചപ്പോള്‍ മമ്മുക്കയുടെ പ്രകടനം കണ്ടു പൊട്ടിക്കരഞ്ഞു പോയി. ഇമോഷന്‍സ് കൊണ്ടു ആ മനുഷ്യന്‍ അത്രയ്ക്കാണ് ഉള്ളിലേക്ക് ഇറങ്ങുന്നത്. വാത്സല്യമൊക്കെ മമ്മുക്കയ്ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന സിനിമയാണ്. അതൊക്കെ എന്റെ പ്രിയപ്പെട്ട മമ്മൂട്ടി സിനിമകളില്‍ ഒന്നാണ്.
അത് പോലെ ലാലേട്ടന്‍ ചിരിപ്പിക്കുന്നത് കാണാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ‘കിലുക്കം’ പോലെയുള്ള അദ്ദേഹത്തിന്റെ സിനിമകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ” സുരഭി പറയുന്നു.