26.7 C
Kottayam
Wednesday, April 24, 2024

അതിജീവിതയെ മാനസികമായി തളർത്തരുത്: പീഡനക്കേസുകളിൽ വിചാരണയ്ക്ക് മാർഗ്ഗനിർദേശങ്ങളുമായി സുപ്രീംകോടതി

Must read

ദില്ലി: ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പീഡനക്കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന നില പാടില്ലെന്നും പറ്റുമെങ്കിൽ ഒരൊറ്റ സിറ്റിംഗിൽ തന്നെ അതിജീവിതയുടെ വിസ്താരം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

പീഡനക്കേസുകളിൽ നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നിൽ നടപടികൾ കഠിനമാകുന്ന നിലയുണ്ടാവാൻ പാടില്ല. വിസ്താരത്തിൽ എതിർഭാഗം അഭിഭാഷകർ മാന്യതയോടെ കൂടി വേണം വിസ്താരം നടത്താൻ. ലജ്ജാകരവും അനുചിതവുമായ  ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകർ വിസ്താരത്തിൽ നിന്നും ഒഴിവാക്കണം. അതിജീവിത കോടതിയിലെത്തി മൊഴി നൽകുമ്പോൾ പ്രതിയെ കാണാതിരിക്കാൻ വേണ്ട നടപടികൾ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പർദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് ഉത്തരവ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week