25.9 C
Kottayam
Saturday, May 18, 2024

കൊവിഡിന് മരുന്ന് കണ്ടെത്തി! അവകാശവാദവുമായി എത്തിയ ആയുര്‍വേദ ഡോക്ടര്‍ക്ക് 10,000 രൂപ പിഴ

Must read

ന്യൂഡല്‍ഹി: കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുമായെത്തിയ ആയുര്‍വേദ ഡോക്ടര്‍ക്ക് 10,000 രൂപ പിഴ ചുമത്തി. ഹരിയാന സ്വദേശിയായ ഓം പ്രകാശ് വേദ് ഗയാന്ത്രയ്ക്കാണ് സുപ്രീം കോടതി പിഴ ശിക്ഷ വിധിച്ചത്.

കൊവിഡിനുള്ള മരുന്ന് കണ്ടെത്തിയെന്നും രാജ്യവ്യാപകമായി ഇത് ഉപയോഗിക്കാനാവുമെന്നുമായിരുന്നു ബി.എ.എം.എസ് ബിരുദധാരിയായ ഓം പ്രകാശിന്റെ അവകാശവാദം. ഇത് ഉപയോഗിക്കാന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

പൊതുതാല്‍പര്യ ഹര്‍ജികളിലൂടെ സമയം കളയുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇയാളുടെ ശിക്ഷയെന്നും കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week