കൊച്ചി: ആലുവ യു.സി കോളേജിലെ പ്രമുഖ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് വെളിപ്പെടുത്തല്‍. കോളേജിലും പുറത്തും വലിയ സ്വാധീനമുള്ള വളരെ പ്രഗത്ഭനായ അധ്യാപകനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അതിക്രമത്തിന് ഇരയായ അമൃത എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിനി തന്നെയാണ് നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.
പഠിക്കുന്ന കാലത്ത് ക്യാമ്പസിലെ കാന്റീനില്‍ നിന്ന് ചായ കുടിച്ച് പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് കോളേജിലെ പ്രമുഖനും വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരനുമായ അധ്യാപകനില്‍ നിന്ന് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്ന് അമൃത പറയുന്നു. തനിക്ക് എതിരെ നടന്നുവന്ന അദ്ധ്യാപകന്‍ ഷെയ്ക് ഹാന്‍ഡ് നല്‍കാനായി കൈ നീട്ടിയെന്നും തുടര്‍ന്ന് നീട്ടിയ കൈകൊണ്ട് തന്റെ ഇടുപ്പില്‍ കയറി പിടിച്ചെന്നും അമൃത വീഡിയോയില്‍ ആരോപിക്കുന്നു.
ശേഷം അദ്ധ്യാപകന്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ നടന്നു പോയെന്നും താന്‍ വല്ലാതെ തളര്‍ന്നു പോയെന്നും അമൃത പറഞ്ഞു. തുടര്‍ന്ന് ഡിപ്പാര്‍ട്മെന്റില്‍ എത്തിയപ്പോള്‍ അദ്ധ്യാപകനെ അവിടെ കണ്ടില്ല. പിന്നീട് കണ്ടപ്പോള്‍ അധ്യാപകന്‍ മോശമായി സംസാരിച്ചെന്നും അമൃത പറഞ്ഞു. അദ്ധ്യാപകന്റെ പ്രവൃത്തിയെ ചോദ്യം ചെയ്തപ്പോള്‍ ‘താന്‍ അത് ആ രീതിയില്‍ എടുക്കുമെന്നാണ് വിചാരിച്ചത്’ എന്നായിരുന്നു അദ്ധ്യാപകന്റെ മറുപടി. കോളേജില്‍ തനിക്ക് അടുപ്പമുള്ള ചുരുക്കം ചില കുട്ടികളില്‍ ഒരാളാണ് അമൃതയെന്നും അതിനാലാണ് സ്വാതന്ത്ര്യം എടുത്തതെന്നും അദ്ധ്യാപകന്‍ പറഞ്ഞതായി വിദ്യാര്‍ത്ഥിനി ആരോപിച്ചു.
https://www.instagram.com/tv/CEHXDvLjjy8/?utm_source=ig_web_copy_link