24.6 C
Kottayam
Friday, June 5, 2026

വാക്സിനായി 4500 കോടി നൽകിയതാണ്; വിലനിര്‍ണയവും വിതരണവും കമ്പനികളെ ഏല്‍പിക്കരുത്- സുപ്രീം കോടതി

Must read

ന്യൂഡൽഹി: കോവിഡ് വാക്സിൻ വില വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചും ചോദ്യങ്ങൾ ഉന്നയിച്ചും സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്സിന്റെ വിലനിർണയവും വിതരണവും കേന്ദ്രസർക്കാർ വാക്സിൻ നിർമാതാക്കൾക്ക് വിട്ടുനൽകരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

വാക്സിൻ വാങ്ങുന്നത് കേന്ദ്രസർക്കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സർക്കാരിനു വേണ്ടിയാണെങ്കിലും ആത്യന്തികമായി അത് പൗരന്മാർക്കു വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് ദേശീയ ഇമ്യുണൈസേഷൻ പദ്ധതിയുടെ മാതൃക പിന്തുടരാത്തത്- കോടതി ആരാഞ്ഞു. ഉത്പാദിപ്പിക്കുന്ന മുഴുവൻ വാക്സിനും കേന്ദ്രസർക്കാർ വാങ്ങാത്തതെന്താണ്? നിർമാതാക്കളുമായി ചർച്ച നടത്തുകയും പിന്നീട് സംസ്ഥാനങ്ങൾക്ക് വിതരണം നടത്തുകയും ചെയ്തുകൂടേയെന്നും സുപ്രീം കോടതി ചോദിച്ചു. വാക്സിൻ സംഭരണം കേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചും വാക്സിൻ വിതരണം വികേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചുമാണ് തങ്ങൾ സംസാരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കേന്ദ്രസർക്കാർ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് അമ്പതു ശതമാനം ക്വാട്ട സംസ്ഥാനങ്ങൾക്ക് നൽകി. ഏത് സംസ്ഥാനത്തിന് എത്ര എത്രമാത്രം ലഭിക്കണമെന്ന് വാക്സിൻ നിർമാതാക്കൾക്ക് തീരുമാനിക്കാവുന്ന സ്ഥിതിയാണ് ഇത് സൃഷ്ടിച്ചിത്. വിഹിതനിർണയത്തിനുള്ള അവകാശം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണോ ചെയ്യുന്നത്- കോടതി ആരാഞ്ഞു. വാക്സിൻ വികസിപ്പിക്കുന്നതിന് 4,500 കോടിരൂപ നിർമാതാക്കൾക്ക് നൽകിയ സ്ഥിതിക്ക് സർക്കാരിന് വാക്സിനു മേൽ അവകാശമുണ്ട്- കോടതി നിരീക്ഷിച്ചു.

കമ്പനികൾ കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും രണ്ടുവിലയ്ക്ക് വാക്സിൻ വിൽക്കുന്നതിനെ കുറിച്ചും കോടതി ചോദ്യമുയർത്തി. വാക്സിന് എന്തുകൊണ്ടാണ് കേന്ദ്രത്തിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും രണ്ടുവില ഈടാക്കുന്നതെന്നും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ഇതെന്നും കോടതി ആരാഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും കോടതി ആരാഞ്ഞു.

- Advertisement -

കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി തത്സമയം അറിയിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. നിരക്ഷരരായ ആളുകളുടെ വാക്സിൻ രജിസ്ട്രേഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്നും കോടതി ചോദിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി.

- Advertisement -

കുത്തിവെപ്പ് കേന്ദ്രത്തിലെത്തി കുത്തിവെപ്പ് എടുത്തു മടങ്ങുന്ന രീതി മേയ് ഒന്നിനു ശേഷവും തുടരുമോയെന്നും കോടതി ചോദിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും കോടതി ആരാഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി തത്സമയം അറിയിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.

നിരക്ഷരരായ ആളുകളുടെ വാക്സിൻ രജിസ്ട്രേഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്നും കോടതി ചോദിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week