കൊവിഡ് വ്യാപിക്കുമ്പോള്‍ വികസന നേട്ടത്തില്‍ ആധുനിക ശ്മശാനം! തിരുവനന്തപുരം മേയര്‍ക്കെതിരെ ട്രോള്‍ മഴ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോാള്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചതിന്റെയും അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയകളില്‍ ട്രോള്‍ മഴ.

‘രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്‌ക്കാരത്തിനായി ഉള്ളത്. ഇതായിരുന്നു മേയര്‍ പങ്കുവച്ച പോസ്റ്റ്’.

ഇത്തരം കാര്യങ്ങള്‍ അതും കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് വികസനനേട്ടമായി ചൂണ്ടിക്കാണിച്ച മേയറുടെ നടപടി വന്‍വിവാദമായി. രോഷം ഉയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും മേയര്‍ക്കെതിരെ വിമര്‍ശനം രൂക്ഷമാണ്.

2020 ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്ന് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് ആര്യ കൗണ്‍സിലറാകുന്നതും മേയറാകുന്നതും. 21ാം വയസില്‍ മേയറായതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവിയും ആര്യക്കാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News