‘എന്നെ കുറിച്ചുള്ള മുന്‍ധാരണയില്‍ അപമാനിക്കുന്ന രീതിയിലായിരുന്നു അയാളുടെ ചോദ്യം’; ദുരനുഭവം പങ്കുവെച്ച് സണ്ണി ലിയോണ്‍

ചിലപ്പോഴൊക്കെ സെലിബ്രിറ്റികളുടെ അഭിമുഖങ്ങള്‍ വിവാദമാകാറുണ്ട്. അഭിമുഖം നടത്തുന്നയാളുടെ ദ്വയാര്‍ത്ഥ ചോദ്യങ്ങളും മുനവെച്ച വാചകങ്ങളും പലപ്പോഴും സെലിബ്രിറ്റികളെ അസ്വസ്ഥരാക്കാം. അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പറയുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണി.

2016ല്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം . കേവലം ഒരു മഞ്ഞപ്പത്രക്കാരനെ പോലെയായിരുന്നു അയാളുടെ രീതികള്‍. അഡല്‍റ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഭൂതകാലത്തെ കുറിച്ച് അശ്ലീലച്ചുവയോടെ അയാള്‍ ചോദിച്ച കാര്യങ്ങള്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കി. ഈ സംഭവം തന്നെ സാരമായി ബാധിച്ചു. അതുണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്നും പുറത്തു കടക്കാന്‍ ദീര്‍ഘകാലമെടുത്തു.-സണ്ണി ലിയോണ്‍ പറഞ്ഞു.

‘എല്ലാതരത്തിലും എന്നെ വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അത്. എന്നെ കുറിച്ചുള്ള മുന്‍ധാരണയില്‍ അപമാനിക്കുന്ന രീതിയിലായിരുന്നു അയാളുടെ ചോദ്യം. അഭിമുഖം നടക്കുന്ന മുറിയില്‍ അന്ന് നിരവധി പേര്‍ കാഴ്ചക്കാരായി ഉണ്ടായിരുന്നു. എന്നാല്‍ ആരും തന്നെ എന്നെ അപമാനിക്കുന്ന രീതിയിലുള്ള ആയാളുടെ വാക്കുകളെ ചോദ്യം ചെയ്തില്ല. അത് നിര്‍ത്താന്‍ ആരും ആവശ്യപ്പെട്ടില്ല. ‘ സണ്ണി ലിയോണ്‍ പറയുന്നു.

അപമാനിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്നും ആരും അയാളെ വിലക്കിയില്ലെന്നു മാത്രമല്ല, തന്നെ സഹായിച്ചില്ലെന്നും താരം വ്യക്തമാക്കി. ‘ഒടുവില്‍ ഞാന്‍ അവരോട് ചോദിച്ചു. നിങ്ങളെ ഏതെങ്കിലും രീതിയില്‍ ഞാന്‍ ഉപദ്രവിച്ചിട്ടുണ്ടോ? പിന്നെ എന്തു കൊണ്ടാണ് ഇത് ശരിയല്ലെന്നു നിങ്ങള്‍ക്കു തോന്നാത്തത്? എന്തുകൊണ്ടാണ് നിങ്ങള്‍ ഇതു തുടരുന്നത്?’ സണ്ണി ലിയോണ്‍ ചോദിച്ചു. എന്നാല്‍ അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയില്ലെന്നും താരം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News