24.9 C
Kottayam
Friday, June 5, 2026

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി മൊബൈല്‍ കണക്ഷന്‍; പ്രതികള്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിം കാര്‍ഡ്, രഞ്ജിത് ശ്രീനിവാസനെ വധിക്കാന്‍ മാസങ്ങള്‍ മുമ്പേ ആസൂത്രണം

Must read

കൊച്ചി: ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് പ്രതികള്‍ ഉപയോഗിച്ചത്, വീട്ടമ്മയുടെ ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്ത് സംഘടിപ്പിച്ച സിം കാര്‍ഡ്. പുന്നപ്ര സ്വദേശിയായ അന്‍പത്തിനാലുകാരി വത്സല കൃഷ്ണന്‍കുട്ടിയുടെ പേരിലുള്ള സിം കാര്‍ഡ് ആണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഗൂഢാലോചനയ്ക്ക് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. സിംകാര്‍ഡിന്റെ വിവരങ്ങള്‍ തിരക്കി പോലീസ് എത്തിയപ്പോഴാണ് തന്റെ പേരില്‍ ഇത്തരമൊരു സിം എടുത്തിരുന്നുവെന്ന് അറിഞ്ഞതെന്ന് വത്സല പറഞ്ഞു.

ബി ആന്‍ഡ് ബി എന്ന മൊബൈല്‍ ഷോപ്പ് നടത്തുന്ന ബാദുഷയ്ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. പുതിയ സിം കാര്‍ഡ് എടുക്കാനായിരുന്നു അത്. അതനുസരിച്ച് പുതിയ സിം കിട്ടുകയും ചെയ്തിരുന്നെന്ന് വത്സല പറഞ്ഞു. വീട്ടുജോലി ചെയ്തു ജീവിക്കുന്ന വത്സല സഹോദരിയോടൊപ്പമാണ് കഴിയുന്നത്. ഭര്‍ത്താവും ഏക മകനും നേരത്തെ മരിച്ചു. സിം എടുക്കുന്നതിനു പോയപ്പോള്‍ ബാദുഷ രണ്ടു തവണ തന്റെ ഫോട്ടോ എടുത്തിരുന്നതായി വത്സല പറഞ്ഞു.

ആദ്യ ഫോട്ടോ അപ്ലോഡ് ചെയ്തപ്പോള്‍ എന്തോ പിശകു സംഭവിച്ചെന്നു പറഞ്ഞാണ് രണ്ടാമതും ഫോട്ടോ എടുത്തത്. ഈ രണ്ടാമത്തെ ഫോട്ടോയും വത്സലയുടെ ആധാര്‍ വിവരങ്ങളും ഉപയോഗിച്ച് ബാദുഷ രണ്ടാമൊരു സിം എടുക്കുകയായിരുന്നവെന്നാണ് പൊലീസിന്റെ നിഗമനം. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ബാദുഷ. പുന്നപ്ര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് അംഗമായ, എസ്ഡിപിഐ നേതാവ് സുല്‍ഫിക്കറിന്റെ നിര്‍ദേശപ്രകാരമാണ് ബാദുഷ സിം കാര്‍ഡ് സംഘടിപ്പിച്ചത് എന്നാണ് പോലീസ് കരുതുന്നത്.

വത്സല നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 20നാണ് വത്സലയുടെ പേരില്‍ സിം എടുത്തിട്ടുള്ളത്. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന അന്നു തന്നെ തുടങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week