Entertainment
പൂവാറില്‍ നീന്തിത്തുടിച്ച് സണ്ണി ലിയോണ്‍; വീഡിയോ വൈറല്‍
കേരളത്തില്‍ അവധി ആഘോഷിച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയകളിലൂടെ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കുന്നുമുണ്ട്. ഇപ്പോള്‍ പൂവാര്‍ ദ്വീപില്‍ നീന്തിത്തുടിക്കുന്നതിന്റെ ചിത്രങ്ങളാണ് സണ്ണി പങ്കുവെച്ചിരിക്കുന്നത്. തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിലാണ് സണ്ണി ലിയോണ്‍ താമസിക്കുന്നത്.
ജനുവരി 12ന് ഒരു സ്വാകാര്യ ചാനലിലെ ഷൂട്ടിന് വേണ്ടിയാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്. ഒരാഴ്ചത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം താരം ഷൂട്ടില്‍ ജോയിന്‍ ചെയ്തു. കുടുംബത്തോടൊപ്പമാണ് സണ്ണി എത്തിയിരിക്കുന്നത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മക്കളയാ നിഷ, അഷര്‍, നോവ എന്നിവരുമൊപ്പമുണ്ട്.
View this post on Instagram
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News