മുംബൈയില്‍ ഫ്‌ളാറ്റ് സ്വന്തമാക്കി സണ്ണി ലിയോണി; വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

മലയാളികളുടെ പ്രിയങ്കരി സണ്ണി ലിയോണി കോടികള്‍ മുടക്കി വാങ്ങിയ മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്‌മെന്റസിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ വര്‍ഷം അതായത് 2021 മാര്‍ച്ച് 28നാണ് സണ്ണി ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് രേഖകളില്‍ നിന്നു വ്യക്തമാകുന്നത്.

അറ്റ്‌ലാന്റിസ് എന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പന്ത്രണ്ടാം നിലയിലാണ് സണ്ണി പുതിയതായി വാങ്ങിയ ആഡംബര ഫ്‌ളാറ്റ്. 4,365 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള ഈ അപ്പാര്‍ട്‌മെന്റിന്റെ വില കേട്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും. സ്റ്റാമ്പ് ഡ്യൂട്ടിയായി സണ്ണി ചിലവിട്ടത് 48 ലക്ഷം രൂപയാണ്.

ഇപ്പോള്‍ അതായത് ഏപ്രില്‍ ഒന്ന് മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി മൂന്നില്‍ നിന്നും അഞ്ചു ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 16 കോടി രൂപയാണ് സണ്ണി ഈ ഫ്‌ളാറ്റ് സ്വന്തമാക്കാനായി ചെലവഴിച്ചത്. പക്ഷെ ഇക്കാര്യത്തില്‍ സണ്ണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News