23.9 C
Kottayam
Thursday, June 4, 2026

സുനിത ദേവദാസിനെതിരെ കേസെടുത്തു , വ്യാജ രോഗിയ്ക്കായി പണപ്പിരിവ്

Must read

തിരുവനന്തപുരം: മാരകരോഗമെന്നു നുണപറഞ്ഞു സോഷ്യല്‍ മീഡിയ വഴി പണംതട്ടിപ്പ് നടത്തിയ കേസില്‍  മാധ്യമ പ്രവർത്തക സുനിത ദേവദാസിനെതിരെ ആലപ്പുഴ പോലീസ് കേസെടുത്തു. സുനിത തന്നെയാണ് തനിക്കെതിരെ കേസെടുത്തതിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.തിരുവനന്തപുരം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പോലീസാണ് കേസ് എടുത്തിരിക്കുന്നത്.

ഐപിസി 420, 34 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ  ശ്രീമോൾ എന്ന യുവതിയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. തനിക്ക് ക്യാന്‍സറാണെന്നും കുടുംബത്തിന്റെ ദയനീയ അവസ്ഥയും അടക്കം വിവരിച്ച്‌ ഫേസ്ബുക്കില്‍ ഇവര്‍ പോസ്റ്റിടുകയായിരുന്നു. ഒപ്പം, തലമുണ്ഡനം ചെയ്ത ചിത്രവും ഉണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്  പിരിവ് തുടങ്ങിയത്.

കാനഡയില്‍ താമസിക്കുന്ന സുനിത ദേവദാസാണ് ഈ പിരിവിന് ചുക്കാന്‍ പിടിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. സുനിത തന്നെ ഇവരുടെ അക്കൗണ്ടിലേക്ക് പണം ഇടണമെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷങ്ങളാണ് അക്കൗണ്ടിലേക്ക് വന്നത്.തുടര്‍ന്ന് ഇതില്‍ സംശയം തോന്നിയ ചിലര്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീ മോൾക്ക് ക്യാന്‍സര്‍ ഇല്ലെന്ന് വ്യക്തമായി.

ഇതോടെ  തട്ടിപ്പ് പുറത്തായി. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധങ്ങള്‍  ഉയര്‍ന്നിരുന്നു. പണം നല്‍കിയവരെല്ലാം തട്ടിപ്പിനെതിരേ രംഗത്തെത്തി. വിഷയം വിവാദമായതോടെ ഇവർ പോസ്റ്റ് മുക്കി. നന്ദു മഹാദേവയുടെ ഒപ്പവും നിന്ന് ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കള്ളം പുറത്തായതോടെ പണംപിരിവിന് നേതൃത്വം നല്‍കിയ സുനിത സോഷ്യൽ മീഡിയയിലൂടെ തനിക്ക് അബദ്ധം പറ്റിയതാണെന്ന് വിശദീകരണ കുറിപ്പ് ഇട്ടിരുന്നു.

- Advertisement -

ഫിറോസ് കുന്നംപറമ്പിലിന്റേതടക്കം സാമ്പത്തിക ഇടപാടുകള്‍ ആരോപണ വിധേയമായ സമയത്ത് തന്നെയാണ് ഇത്തരത്തില്‍ ചികിത്സസഹായത്തിന്റെ പേരില്‍ കൂടുതല്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വരുന്നത്. സുനിതക്കെതിരെ ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം തന്റെ പരാതി പരിഗണിക്കാതെ മറ്റാരോ തനിക്കെതിരെ തന്ന പരാതിയിൽ കേസെടുത്തതിനെതിരെ സുനിത ഡിജിപിക്കെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരണവുമായി എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week