തിരുവനന്തപുരം: മകരത്തിലെ മരംകോച്ചുന്ന തണുപ്പിനു പിന്നാലെ കേരളം വെന്തുരുകുന്നു. കുംഭത്തിനുമുമ്പേ പലയിടങ്ങളിലും പകല്‍ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഇതോടെ സൂര്യാഘാത സാധ്യതയേറി. ഭൂഗര്‍ഭജലം അപകടകരമാം വിധം താഴ്ന്നു.
ന്യൂനമര്‍ദവും അതിലൂടെ മഴയുമുണ്ടായില്ലെങ്കില്‍ വലിയ ജലക്ഷാമത്തിനു നാട് സാക്ഷ്യംവഹിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. പുലര്‍ച്ചെയുള്ള തണുപ്പ് ഈ ആഴ്ച കഴിയുന്നതോടെ മാറും. തുലാവര്‍ഷം ചതിച്ചതാണ് വേനല്‍ പെട്ടെന്ന് കടുക്കാന്‍ കാരണം.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഏറ്റവും കുറവു മഴ ലഭിച്ചത് ഇത്തവണയാണ്. ദീര്‍ഘകാല ശരാശരിയില്‍ നിന്ന് 28% കുറവ് മഴയാണ് ഇത്തവണ പെയ്തത്. 491.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് കിട്ടിയത് 368.7 മില്ലിമീറ്ററാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News