പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ടു; ജീപ്പിനും ഭിത്തിക്കുമിടയില്‍ ഞെരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കിടയില്‍ ഞെരുങ്ങി വീട്ടമ്മ മരിച്ചു. കൊട്ടരാക്കരയ്ക്ക് സമീപമാണ് സംഭവം. കിളിമാനൂര്‍ പുളിമാത്ത് കൊടുവാഴന്നൂര്‍ ശീമവിള മേലതില്‍ പുത്തന്‍വീട്ടില്‍ സോമന്റെ ഭാര്യ സുഭദ്ര (57) ആണു മരിച്ചത്.

മകളുടെ ഭര്‍തൃ വീടായ വിലങ്ങറ കൊച്ചാലുംമൂട് കൃഷ്ണകൃപയില്‍ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. വീടിന്റെ ഗേറ്റിനു മുന്നില്‍ ബന്ധുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു സുഭദ്ര. ജീപ്പ് വരുന്നതു കണ്ട് ഓടി മറ്റൊരു വീട്ടിലേക്കു കയറുന്നതിനിടെ ജീപ്പിനും ഭിത്തിക്കും ഇടയില്‍ ഞെരുങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ട് ദിവസം മുന്‍പാണു സോമനും കുടുംബാംഗങ്ങളും വിലങ്ങറയില്‍ എത്തിയത്. 13 മാസം മുന്‍പ് സുഭദ്രയുടെ മരുമകന്‍ ബിജു അപകടത്തില്‍ മരണമടഞ്ഞിരുന്നു. മക്കള്‍: സുജിത, സുജിത്, സുജി. മറ്റു മരുമക്കള്‍: പ്രകാശ് വിലങ്ങറ (ബിജെപി ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി), രഞ്ജിത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News