തിരുച്ചിറപ്പള്ളി: കുഴല്‍ക്കിണറില്‍ നിന്നും ജീവനുള്ള കുട്ടിയെ പുറത്തെത്തിയ്ക്കാനായി ദിവസങ്ങള്‍ നീണ്ട പ്രയത്‌നവും വലിയ സംവിധാനങ്ങളും ഉപയോഗിച്ചപ്പോള്‍.കുട്ടി വീണ അതേ കുഴല്‍ക്കിണറില്‍ കൂടി തന്നെയാണ് രണ്ടുവയസുകാരന്റെ മൃതദേഹം പുറത്തെത്തിച്ചത്.
ഞായറാഴ്ച പുലര്‍ച്ച മുതല്‍ കിണറ്റില്‍ നിന്നും കുട്ടിയുടെ ശ്വാസോഛ്വാസം ലഭിയ്ക്കുന്നില്ലായിരുന്നു.തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടി മരിച്ചതായി ഏതാണ്ട് സ്ഥിരീകരിച്ചിരുന്നു.
കുട്ടിയുടെ മൃതദേഹം കൂടുതല്‍ താഴേയ്ക്ക് പോകാതിരിയ്ക്കുന്നതിനുള്ള നടപടികളാണ് ആദ്യം ചെയ്തത്. ഇതിനായി പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് കുഴലിനുള്ളിലെ എയര്‍ ടൈറ്റ് ചെയ്തു.ബലൂണ്‍ ടെക്‌നോളജി,റോബോട്ടിക് ടെക്‌നോളജി,പെന്റണ്‍ ടെക്‌നോളജി എന്നിവ ഉപയോഗിച്ചായിരുന്നു നടപടികള്‍.കുട്ടിയ്ക്കും കുഴല്‍ക്കിണറിനും ഇടയിലുള്ള വിടവിലൂടെ വായു കടത്തിവിട്ട് മൃതദേഹം താഴേയ്ക്ക് പോകുന്നത് തടയുന്ന സാങ്കേതിക വിദ്യയാണ് എയര്‍ടൈറ്റിംഗ്.മൃതദേഹം അഴുകിയതിനാല്‍ പൂര്‍ണതോതിലല്ല പുറത്തേക്ക് ലഭിച്ചത് ശരീരഭാഗങ്ങളയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. തങ്ങളെക്കൊണ്ട് ആവും വിധമുള്ള കഠിനപരിശ്രമങ്ങള്‍ കുട്ടിയെ രക്ഷിക്കാനായി നടത്തിയെന്ന് ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കുന്നു.