ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം

കൊച്ചി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ചു പണിമുടക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാര ദ്രോഹ നടപടികള്‍ കാരണം ലക്ഷക്കണക്കിന് വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കേരളത്തിലെ വ്യാപാരി സമൂഹം സമരം നടത്തുന്നത്. ജില്ലാ കളക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ വ്യാപാരിയായ പുന്നമൂട് സ്വദേശി ജീവന്‍ ആര്‍.കുറുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാര ദ്രോഹനടപടി മൂലം ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കച്ചവടം നിര്‍ത്തിയ സ്ഥാപനത്തിന് ഭീമമായ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വന്നതിനെത്തുടര്‍ന്ന് ആണ് ജീവന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News