കുഴല്‍ക്കിണറില്‍ വീണ ബാലന്റെ മരണം,പൊട്ടിത്തെറിച്ച് നയന്‍താര

തമിഴ്നാട്ടിലെതിരുച്ചിറപള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ സുജിത്തിന്റം ജീവനായി രാജ്യമൊന്നടങ്കം ദിവസങ്ങളായി പ്രാര്‍ത്ഥനയിലായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനകളും ചൊറുത്തുനില്‍പ്പുകളും ബാക്കിയാക്കി രണ്ടുവയസുകാരന്‍ വിടപറഞ്ഞു. ഇതിനെതിരായ രോഷം തമിഴ്‌നാട്ടില്‍ പുകയുകയാണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്റിംഗാണ് സുജിത്ത്.സംഭവത്തില്‍ ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുവാനും ഇത് എല്ലാവര്‍ക്കും ഒരു പാഠമാകട്ടെയെന്നും നയന്‍താര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.സമാന സാഹചര്യങ്ങളുള്ള അരം എന്ന സിനിമയില്‍ കളക്ടറുടെ റോളില്‍ നയന്‍താര കയ്യടി നേടിയിരുന്നു.

നയന്‍താരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞെട്ടല്‍, വെറുപ്പ്, ദേഷ്യം, തകര്‍ച്ച

കുഞ്ഞ് സുജിത്തിനെ രക്ഷിക്കാന്‍ കഴിയാത്ത തമിഴ്‌നാട് സര്‍ക്കാര്‍ അങ്ങേയറ്റം നിരാശപ്പെടുത്തി. നമുക്കെല്ലാവര്‍ക്കും നാണക്കേട്. ക്ഷമിക്കണം എന്റെ കുട്ടി. നീയിപ്പോള്‍ തീര്‍ച്ചയായും നല്ലൊരു സ്ഥലത്താണ്. മറ്റൊരു മരണവാര്‍ത്ത ഞങ്ങളെ വീണ്ടും കേള്‍പ്പിക്കരുതേ. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കൂ. ഇത് എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ. കുഴല്‍ക്കിണറുകളെല്ലാം അടയ്ക്കുക. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, ആദരാഞ്ജലികള്‍.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News