ആലപ്പുഴ:കാര്‍ത്തികപ്പള്ളിയില്‍ 13കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകള്‍ ഹര്‍ഷയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഹര്‍ഷയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്താണ് ആത്മഹത്യ എന്ന് പൊലീസ് പറഞ്ഞു. അശ്വതിയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ് ഹര്‍ഷ.
കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ട് എന്ന് നാട്ടുകാര്‍ നേരത്തെ ചൈല്‍ഡ് ലൈനിലും പിങ്ക് പോലീസിലും പരാതി നല്‍കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News