തൂങ്ങി മരിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിന്നാലെ യുവാവ് കിണറ്റില്‍ ചാടി മരിച്ചു

കാസര്‍കോട്: തൂങ്ങി മരിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതിന് പിന്നാലെ യുവാവ് കിണറ്റില്‍ ചാടി മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാടാണ് സംഭവം. മാവുങ്കാല്‍ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകന്‍ അജു എന്ന അജയനാണ് (42) മരിച്ചത്.

തൂങ്ങി മരിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചതിന് പിന്നാലെ നാട്ടുകാര്‍ നോക്കി നില്‍ക്കെ ഇയാള്‍ കിണറ്റില്‍ ചാടുകയായിരുന്നു. മുറിയില്‍ കയറി തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതു കണ്ട അമ്മയാണ് അയല്‍ക്കാരെയും ബന്ധുക്കളെയും വിളിച്ചുകൂട്ടിയത്. ഇവര്‍ സംസാരിച്ച് ശാന്തനാക്കിയതോടെ ആത്മഹത്യാശ്രമം ഉപേക്ഷിച്ചെന്നാണ് നാട്ടുകാര്‍ കരുതിയത്.

അതിനിടെ ശുചിമുറിയിലേക്ക് പോകുന്നുവെന്നു പറഞ്ഞ യുവാവ് വീടിനു പിന്നിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ ചാടുകയായിരുന്നു. പിന്നാലെ നാട്ടുകാരില്‍ ചിലരും ചാടിയെങ്കിലും രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News