തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന്‍ തീയറ്ററിലെ സീലിങ് തകര്‍ന്നു വീണു. ആര്‍ക്കും പരുക്കില്ല. എന്നാല്‍ ഈ സമയം എല്ലാ ടേബിളുകളിലും ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടായിരുന്നു.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തീയറ്റര്‍ സി യില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വൃത്തിയാക്കുന്ന ഭാഗത്താണ് സീലിങ് തകര്‍ന്നത്. മൂന്ന് മാസം അടച്ചിട്ട ശേഷം രണ്ടാഴ്ച മുന്‍പാണ് തീയറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.
സീലിങ് പൂര്‍ണമായി ദ്രവിച്ച നിലയിലാണ്. അപകട സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നഴ്‌സുമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ ചിലര്‍ പ്രതികരിച്ചു. പണി നടത്തിയ എന്‍ജിനീയറോട് വിശദീകരണം ചോദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

